ശേബ യിസ്രായേലുകാരെ ദാവീദില്‍നിന്നകറ്റുന്നു
20
ബിക്രിയുടെ പുത്രനായ ശേബാ എന്നൊരാള്‍ അ വിടെവസിച്ചിരുന്നു.ഒന്നിനുംകൊള്ളരുതാത്തവനായിരുന്നുശേബാ.ബെന്യാമീന്‍ഗോത്രക്കാരനായിരുന്നു അയാള്‍. ജനങ്ങളെ വിളിച്ചു കൂട്ടുന്നതിന്ശേബാഒരു കാഹളം വിളിച്ചു. അനന്തരം അയാള്‍ പറഞ്ഞു,
“നമുക്കു ദാവീദില്‍ ഓഹരിയില്ല. യിശ്ശായിയുടെ പുത്രനില്‍ നമുക്കു പങ്കില്ല. യിസ്രായേലേ, നമുക്കു നമ്മുടെ കൂടാരങ്ങളിലേക്കു പോകാം.”
അങ്ങനെ എല്ലാ യിസ്രായേലുകാരും ദാവീദിനെ വിട്ട് ബിക്രിയുടെ പുത്രനായ ശേബയെ പിന്തുടരാന്‍ തുടങ്ങി. എന്നാല്‍ യെഹൂദക്കാര്‍ യോര്‍ദ്ദാന്‍നദി മുതല്‍ യെരൂശലേംവരെ ദാവീദിനെ പിന്തുടര്‍ന്നു.
ദാവീദ് യെരൂശലേമിലുള്ള തന്‍റെ കൊട്ടാരത്തില്‍ മട ങ്ങിയെത്തി. കൊട്ടാരം സംരക്ഷിക്കുന്നതിന് തന്‍റെ ഭാ ര്യമാരില്‍ പത്തുപേരെ ദാവീദ് അവിടെ നിര്‍ത് തിയിരു ന് നു. ഒരു പ്രത്യേക ഭവനത്തിലായിരുന്നു ദാവീദ് അവരെ താമസിപ്പിച്ചിരുന്നത്. അവിടെ ദാവീദ് കാവല്‍ക്കാരെ നിയോഗിച്ചു. മരണംവരെ ആ സ്ത്രീകള്‍ അവിടെ യായി രുന്നു വസിച്ചത്. ദാവീദ് അവരെ സംരക്ഷിക്കുകയും അ വര്‍ക്കു ഭക്ഷണം നല്‍കുകയും ചെയ്തുവെങ്കിലും അദ് ദേ ഹംഅവരുമായിലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നില്ല. മരണംവരെ അവര്‍ വിധവകളെപ്പോലെ കഴിഞ്ഞു.
അമാസയോട് രാജാവു പറഞ്ഞു, “മൂന്നുദിവസ ത്തി നകം യെഹൂദക്കാരെല്ലാം എന്നെ വന്നുകാണാന്‍ പറ യു ക. നീയും ഇവിടെയുണ്ടായിരിക്കണം.” അനന്തരം അമാ സാ യെഹൂദക്കാരെ വിളിച്ചുകൂട്ടാനായി പോയി. പക് ഷേരാജാവുപറഞ്ഞതിലുമധികംസമയംഅയാള്‍അക്കാര്യത്തിലെടുത്തു.
ശേബയെ കൊല്ലാന്‍ ദാവീദ് അബീശായിയോടു പറയുന്നു
ദാവീദ് അബീശായിയോടു പറഞ്ഞു, “ബിക്രിയുടെ പുത്രനായ ശേബ നമുക്ക് അബ്ശാലോമിനെക്കാള്‍ അപ കടകാരിയാണിപ്പോള്‍. അതിനാല്‍ എന്‍റെ ഭടന്മാരുമായി ശേബയെ പിന്തുടരുക. കോട്ടയുള്ള നഗരങ്ങളിലേക്കു കടക്കുംമുന്പേ വേണം. ശേബ സുരക്ഷിതമായ നഗരങ് ങ ളിലേക്കു കടന്നാല്‍ നമുക്കവനെ പിടിക്കുക അസാ ധ്യ മാവും.”
അതിനാല്‍ ബിക്രിയുടെ പുത്രനായ ശേബയെ പിടി ക്കാന്‍ യോവാബ് പുറപ്പെട്ടു. തന്‍റെയാളുകളെയും ക്രേ ത്യരേയും പ്ളേത്യരെയും മറ്റു ഭടന്മാരെയും യോവാബ് കൊണ്ടുപോയി.
യോവാബ് അമാസയെ വധിക്കുന്നു
യോവാബും സൈന്യവും ഗിബെയൊനിലെ വലിയ പാറയുടെഅടുത്തെത്തിയപ്പോള്‍അമാസഅവരെകാണാന്‍ ഇറങ്ങി വന്നു. യോവാബ് സൈനികവേഷമായിരുന്നു ധരിച്ചിരുന്നത്.അതിനുമുകളില്‍അരപ്പട്ടയുംഅതിലുറപ്പിച്ചഉറയിലിട്ടിരുന്നവാളുംയോവാബിനുണ്ടായിരുന്നു.അമാസയെകാണാന്‍നടന്നുപോകവേയോവാബിന്‍റെ വാള്‍ ഉറയില്‍നിന്നും താഴെവീണു. യോവാബ് വാളെടുത്ത് കൈയില്‍ പിടിച്ചിരിക്കുകയായിരുന്നു. യോവാബ് അമാസയോടു ചോദിച്ചു,സുഖംതന്നെയോസഹോദരാ?”അനന്തരം യോവാബ് അമാസയെ ചുംബിക്കാന്‍ അവ ന്‍ റെ താടിയില്‍ വലതുകരംകൊണ്ട് കടന്നു പിടിച്ചു. 10 യോവാബിന്‍റെ ഇടതുകൈയില്‍ വാളിരിക്കുന്നതു അമാ സ ശ്രദ്ധിച്ചില്ല. എന്നാല്‍ അപ്പോള്‍ യോവാബ് തന്‍ റെ വാളുകൊണ്ട് അമാസയുടെ വയറ്റില്‍ കുത്തി. അമാസ യുടെ ആന്തരികാവയവങ്ങള്‍ പുറത്തു ചാടി. യോവാ ബി ന് ഒരിക്കല്‍കൂടി അമാസയെ കുത്തേണ്ടി വന്നില്ല. അ യാള്‍ മരിച്ചു കഴിഞ്ഞിരുന്നു.
ദാവീദിന്‍റെയാളുകള്‍ ശേബയെ തുടര്‍ന്നു തെരയുന്നു
അനന്തരം യോവാബും സഹോദരന്‍ അബീശായിയും ബി ക്രിയുടെ പുത്രന്‍ ശേബയെ പിന്തുടരാന്‍ വീണ്ടു മാരംഭിച്ചു. 11 യോവാബിന്‍റെ യുവഭടന്മാരിലൊരുവന്‍ അമാസയുടെ ശരീരത്തിനു കാവല്‍നിന്നു. ആ യുവഭടന്‍ പറഞ്ഞു, “യോവാബിനെയും ദാവീദിനെയും പിന്തു ണ യ്ക്കുന്നവരേ, നമുക്കു യോവാബിനെ അനുഗമിക്കാം.”
12 അമാസാ മാര്‍ഗ്ഗമദ്ധ്യത്തില്‍ സ്വന്തം രക്തത്തില്‍ വീണു കിടക്കുകയായിരുന്നു. എല്ലാവരും അവിടെ നിന് ന് ആ ശരീരം നോക്കി നില്‍ക്കുന്നത് യുവഭടന്‍ ശ്രദ്ധിച് ചു. അതിനാലയാള്‍ മൃതദേഹം ഉരുട്ടി വയലിലിട്ടു. അന ന്തരം അയാള്‍ അതൊരു തുണികൊണ്ടുമൂടി. 13 അമാസയുടെ മൃതദേഹം മാറ്റിയതിനുശേഷം ആളുകളതു വഴി യോവാബിന്‍റെ പിന്നാലെ പോയി. അവര്‍ യോവാ ബിനോടുചേര്‍ന്ന് ബിക്രിയുടെ പുത്രനായ ശേബയെ പിന്തുടര്‍ന്നു.
ആബേല്‍ ബേത്ത്-മാഖയിലേക്കുള്ള തന്‍റെ
യാത്രാമദ്ധ്യേ ബിക്രിയുടെ പുത്രനായ ശേബാ യിസ് രായേലിലെ മുഴുവന്‍ ഗോത്രക്കാര്‍ക്കിടയിലൂടെയും കട ന്നുപോയി. എല്ലാ ബേര്യരും ഒരുമിച്ച് ശേബയെ പിന്തുടര്‍ന്നു.
14-15 യോവാബും സംഘവും ആബേല്‍ ബേത്ത്-മാഖയി ലെത്തി. അവര്‍ പട്ടണം വളഞ്ഞു. നഗരഭിത്തിയുടെ നേ ര്‍ക്ക് അവര്‍ ഒരു ചെളിക്കൂന്പാരമുയര്‍ത്തി. ഭിത്തിയി ന് മേല്‍ കയറാന്‍ വേണ്ടിയാണവര്‍ അങ്ങനെയു ണ്ടാ ക്കിയ ത്. അനന്തരം അതു വീഴ്ത്തുന്നതിന് അവര്‍ കല്ലുകളോ രോന്ന് ഇളക്കാന്‍ തുടങ്ങി.
16 എന്നാല്‍ നഗരത്തില്‍ വളരെ ജ്ഞാനിയായ ഒരു സ്ത് രീയുണ്ടായിരുന്നു. അവള്‍ നഗരത്തില്‍ നിന്നും വിളി ച്ചു പറഞ്ഞു, “ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക! യോ വാബിനോട് ഇവിടെ വരാന്‍ പറയുക. എനിക്ക് അവ നോ ടു സംസാരിക്കണം. 17 യോവാബ് അവളോടു സംസാ രിക് കാന്‍ പോയി. ആ സ്ത്രീ അയാളോടു ചോദിച്ചു, “അ ങ് ങാണോ യോവാബ്?”യോവാബ് മറുപടി പറഞ്ഞു, “അ തെ ഞാന്‍ തന്നെ.”അപ്പോള്‍ അവള്‍ പറഞ്ഞു, “എന്‍റെ വാക്കുകള്‍ കേട്ടാലും.”യോവാബു പറഞ്ഞു, “ഞാന്‍ അ തു ശ്രദ്ധിക്കുകയാണ്.”
18 അപ്പോള്‍ ആ സ്ത്രീ പറഞ്ഞു, “മുന്പ് ആളുകള്‍ പറ യുമായിരുന്നു, ‘ആസേലില്‍ സഹായം ആവശ് യപ് പെ ട് ടാല്‍ നിങ്ങള്‍ക്കാവശ്യമുള്ളതു കിട്ടും.’ 19 എപ്പോഴും സ മാധാനം സംസാരിക്കുന്നവരും രാജാവിനോടു വിശ്വ സ് തരുമായ ഈ പട്ടണത്തിലെ നിരവധി ആളുകളില്‍ ഒരു വ ളാണു ഞാന്‍. യിസ്രായേലിലെ ഒരു പ്രധാനനഗരമാണ് അ ങ്ങ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. യഹോവയുടേതായ സാധനങ്ങള്‍ നശിപ്പിക്കാന്‍ അങ്ങെ ന്തുകൊ ണ്ടാ ണാഗ്രഹിക്കുന്നത്?”
20 യോവാബ് മറുപടി പറഞ്ഞു, “ഹേയ്, എനിക് കൊ ന് നും തകര്‍ക്കണമെന്നില്ല! എനിക്കു നിങ്ങളുടെ പട്ട ണം തകര്‍ക്കണമെന്നില്ല. 21 എന്നാല്‍ എഫ്രയീം പര്‍ വ് വതപ്രദേശക്കാരനായ ഒരാള്‍ നിങ്ങളുടെ നഗരത്തിലു ണ് ട്. ബിക്രിയുടെ പുത്രനായ അയാളുടെ പേര് ശേബാ എന് നാകുന്നു. ദാവീദുരാജാവിനെതിരെ കലാപമുണ്ടാക്കിയ ആളാണയാള്‍. അയാളെ എന്‍റെ മുന്പില്‍ കൊണ്ടുവന്നാല്‍ ഞാന്‍ ഈ നഗരത്തെ വെറുതെ വിടാം.”സ്ത്രീ യോ വാ ബിനോടു പറഞ്ഞു, “ശരി. അവന്‍റെ തല മതിലിനു മുക ളിലൂടെ അങ്ങയ്ക്കു എറിഞ്ഞുതരും.” 22 അനന്തരം ആ സ് ത്രീ വളരെ വിവേകത്തോടെ നഗരവാസികളോടു സം സാ രിച്ചു. ജനങ്ങള്‍ ബിക്രിയുടെ പുത്രനായ ശേബയുടെ തലവെട്ടി. അനന്തരം അവര്‍ ശേബയുടെ തല നഗരമ തി ലിനു മുകളിലൂടെ യോവാബിന് എറിഞ്ഞു കൊടുത്തു.
അതിനാല്‍ യോവാബ് കാഹളം മുഴക്കുകയും സൈന്യം നഗരം വിടുകയും ചെയ്തു. ഓരോരുത്തരും അവനവന്‍റെ കൂടാരത്തിലേക്കു പോയി. യോവാബ് യെരൂശലേമില്‍ രാ ജാവിന്‍റെയടുത്തേക്കു മടങ്ങുകയും ചെയ്തു. 23 മുഴുവന്‍ യിസ്രായേല്‍സൈന്യത്തിന്‍റെയുംനായകനായിരുന്നുയോവാബ്.ക്രേത്യരുടെയുംപ്ലേത്യരുടെയുംചുമതലക്കാരനായിരുന്നു യെഹോയാദയുടെ പുത്രനായ ബെനായാവ്. 24 കഠിനവേലയ്ക്കു നിയോഗിക്കപ്പെട്ടവരുടെ ചുമത ലക്കാരനായിരുന്നു അദോരാം. അഹീലൂദിന്‍റെ പുത്ര നാ യ യെഹോശാഫാത്ത് ആയിരുന്നു ചരിത്രകാരന്‍. 25 ശെവാ ആയിരുന്നു കാര്യദര്‍ശി. സാദോക്കും അബ്യാഥാരും ആ യിരുന്നു പുരോഹിതന്മാര്‍. 26 യായീര്യനായ ഈരാ ആയി രുന്നു ദാവീദിന്‍റെ മുഖ്യദാസന്‍.