“ദാവീദ് ഞങ്ങളോടൊപ്പം വരരുത്!”
29
ഫെലിസ്ത്യര്‍ തങ്ങളുടെ ഭടന്മാരെ മുഴുവന്‍ അ ഫേ ക്കില്‍ സംഘടിപ്പിച്ചു. യിസ്രായേലുകാര്‍ യിസ്രെയേലില്‍ ഉള്ള ജലധാരയ്ക്കടുത്തു പാളയമ ടിച് ചു. ഫെലിസ്ത്യഭരണാധികാരികള്‍ തങ്ങളുടെ ഭടശതക ങ്ങളോടും ഭടസഹസ്രങ്ങളോടുമൊപ്പം നീങ് ങുക യാ യിരുന്നു. ദാവീദും അവന്‍റെയാളുകളും ഏറ്റവും പിന്നില്‍ ആഖീശിനോടൊപ്പമായിരുന്നു നീങ് ങിക് കൊ ണ്ടി രു ന്നത്.
ഫെലിസ്ത്യനായകന്മാര്‍ ചോദിച്ചു, “ഈ എബ് രാ യര്‍ ഇവിടെ എന്താണു ചെയ്യുന്നത്?”ആഖീശ് ആ നാ യ കന്മാരോടു പറഞ്ഞു, “ഇതാ ശെൌലിന്‍റെ ഉദ് യോഗ സ് ഥന്മാരിലൊരുവനായിരുന്ന ദാവീദ്. വളരെക്കാലമായി ദാവീദ് എന്നോടൊപ്പമാണ്. ശെൌലിനെ വിട്ട് എന്‍ റെ യടുത്തു വന്നതിനുശേഷം അവനെ കുറ്റം പറയ ത്തക്ക തായി ഞാന്‍ ഒന്നും കണ്ടിട്ടില്ല.”
പക്ഷേ ഫെലിസ്ത്യനായകന്മാര്‍ക്ക് ആഖീശിനോടു വളരെ ദേഷ്യമുണ്ടായി. അവര്‍ പറഞ്ഞു, “ദാവീദിനെ തി രിച്ചയയ്ക്കുക! അങ്ങ് അവന് കൊടുത്ത നഗര ത്തി ലേ ക്കു ദാവീദ് മടങ്ങിപ്പോകണം. അവന്‍ ഞങ്ങ ളോ ടൊ പ്പം യുദ്ധത്തിനു വരുവാന്‍ പാടില്ല. അവന്‍ ഇവി ടെ യുണ്ടായാല്‍ നമുക്ക് നമ്മുടെ പാളയത്തില്‍ത്തന്നെ ശ ത് രു എന്ന ഗതിയാകും. നമ്മുടെയാളുകളെ കൊന്ന് അവന്‍ അവന്‍റെ രാജാവായ ശെൌലിനെ സന്തോഷിപ്പിക്കും. യിസ്രായേലുകാര്‍ ഈ പാട്ടിലൂടെ, സ്തുതിക്കുന്ന അ തേയാളു തന്നെയാണ് ദാവീദ്,
“ശെൌല്‍ ആയിരം ശത്രുക്കളെ കൊന്നു. എന്നാല്‍ ദാവീദ് പതിനായിരം ശത്രുക്കളെ കൊന്നു!”
അതിനാല്‍ ആഖീശ് ദാവീദിനെ വിളിച്ചു പറഞ്ഞു, “ യഹോവ ജീവിക്കുന്പോലെ സത്യമായും നീ എനിക്കു വിശ്വസ്തനാണ്. നീ എന്‍റെ സേനയില്‍ സേവനം അ നു ഷ്ഠിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. നീ എ ന്‍റെയടുത്തു വന്നതിനുശേഷം നിന്നില്‍ ഞാനൊരു കുറ് റവും കണ്ടിട്ടില്ല. എന്നാല്‍ ഫെ ലിസ് ത്യഭര ണാധി പന്മാ ര്‍ നിന്നെ ഒരു നല്ലവനായി അംഗീ കരിക് കുന്നി ല്ല. സമാധാനത്തില്‍ മടങ്ങിപ്പോവുക. ഫെലി സ്ത് യഭരണാധിപന്മാര്‍ക്കെതിരായി ഒന്നും ചെയ്യരുത്.”
ദാവീദു ചോദിച്ചു, “ഞാന്‍ എന്തു തെറ്റാണു ചെ യ്തത്? ഞാന്‍ അങ്ങയുടെ അടുത്തു വന്നതു മുതല്‍ ഇപ് പോള്‍ വരെ ഞാന്‍ എന്തു തിന്മയാണു ചെയ്തത്? എന്‍റെ രാജാവാകുന്ന യഹോവയ്ക്കുവേണ്ടി ശത്രുക്കളെ നേ രിടാന്‍ അങ്ങ് എന്തുകൊണ്ടാണ് എന്നെ അ നു വദി ക് കാത്തത്.”
ആഖീശ് മറുപടി പറഞ്ഞു, “നീയൊരു നല്ല മനു ഷ് യനാണെന്നെനിക്കറിയാം. നീ ദൈവത്തിന്‍റെ ഒരു ദൂത നെപ്പോലെയാണ്. പക്ഷേ ഫെലിസ്ത്യനായകന്മാര്‍ ‘ ദാവീദ് നമ്മോടൊപ്പം യുദ്ധത്തിനു വരേണ്ട’ എന്ന് ഇ പ്പോഴും പറയുന്നു. 10 അതിരാവിലെ തന്നെ നീയും നി ന്‍റെയാളുകളും മടങ്ങിപ്പോകണം. ഞാന്‍ നിങ്ങള്‍ക്കു ത ന്ന നഗരത്തിലേക്കു മടങ്ങുക. നായകന്മാര്‍ നി ന്നെ പ് പറ്റി പറയുന്ന തിന്മകളൊന്നും ചെവിക്കൊള്ളരുത്. നീ നല്ലവനാണ്. സൂര്യന്‍ ഉദിക്കുന്നതോടെ സ്ഥലം വിടുക.” 11 അതിനാല്‍ ദാവീദും അവന്‍റെയാളുകളും അ തി രാവി ലെ തന്നെ എഴുന്നേറ്റ് ഫെലിസ്ത്യരുടെ രാജ് യ ത്തേക്കു പോയി. ഫെലിസ്ത്യര്‍ യിസ്രെയേലിലേക്കു കയറിപ്പോവുകയും ചെയ്തു.