യെരൂശലേമിലേക്കു പുതിയ താമസക്കാര്‍ വരുന്നു
11
1 യിസ്രായേലുകാര്‍ക്കിടയിലെ പ്രഭുക്കള്‍ യെരൂശലേമിലേക്കു മാറിപ്പാര്‍ത്തതിനുശേഷം ബാക്കിയുള്ളവരില്‍ ആരൊക്കെക്കൂടി മാറണം എന്നു തീരുമാനിക്കേണ്ടതിനായി അവര്‍ നറുക്കെടുത്തു. ജനങ്ങളില്‍ പത്തിലൊരാള്‍ വീതം യെരൂശലേമിലേക്കു മാറുന്പോള്‍ ബാക്കിയുള്ള ഒന്പതുപേര്‍ക്ക് അവരവരുടെ സ്വന്തം പട്ടണങ്ങളില്‍ത്തന്നെ പാര്‍ക്കാമായിരുന്നു.
2 അപ്പോള്‍ യെരൂശലേമില്‍ പാര്‍ക്കാന്‍ ചിലര്‍ സ്വയം മുന്നോട്ടുവന്നു. അതിന്‍റെ പേരില്‍ ബാക്കിയുള്ളവര്‍ അവരോടു നന്ദി പറയുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു.
3 യെരൂശലേമില്‍ താമസിച്ച സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നു. (യിസ്രായേലിലെ ചില ജനങ്ങളും പുരോഹിതരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ പിന്‍ഗാമികളും യെഹൂദയിലെ പട്ടണങ്ങളില്‍ താന്താങ്ങളുടെ സ്വന്തം ഇടങ്ങളില്‍ താമസിച്ചു.
4 യെഹൂദയുടെയും ബെന്യാമീന്‍റെയും കുടുംബക്കാര്‍ യെരൂശലേമിലും താമസിച്ചു.)
യെരൂശലേമിലേക്കു താമസം മാറ്റിയ യെഹൂദയുടെ പിന്‍ഗാമികള്‍ ഇവരാകുന്നു: ഉസ്സീയാവിന്‍റെ പുത്രനായ അഥായാവും (പെരെസിന്‍റെ പിന്‍ഗാമിയായ മഹലലേലിന്‍റെ മകനായ സെഫത്യാവിന്‍റെ മകനായ അമര്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ മകനാണ് ഉസ്സീയാ.)
5 ബാരൂക്കിന്‍റെ മകനായ മായസേയാവും (ശീലോന്യന്‍റെ പിന്‍ഗാമിയായ സെഖര്യാവിന്‍റെ മകനായ യോയാരീബിന്‍റെ മകനായ അദായാവിന്‍റെ മകനായ ഹസായാവിന്‍റെ മകനായ കൊല്‍ഹോസെയുടെ മകനാണ് ബാരൂക്ക്).
6 യെരൂശലേമില്‍ പാര്‍ക്കുന്ന പേരെസിന്‍റെ പിന്‍ഗാമികള്‍ 468 പേരുണ്ടായിരുന്നു. അവരെല്ലാം ധീരന്മാരായിരുന്നു.
7 യെരൂശലേമിലേക്കു താമസം മാറ്റിയ ബെന്യാമീന്‍റെ പിന്‍ഗാമികള്‍ ഇവരാകുന്നു: മെശുല്ലാമിന്‍റെ പുത്രനായ ശല്ലുവും (യെശയ്യാവിന്‍റെ മകനായ ഇഥീയേലിന്‍റെ മകനായ മയസേയാവിന്‍റെ മകനായ കോലായാവിന്‍റെ മകനായ പെദായാവിന്‍റെ മകനായ യോവേദിന്‍റെ മകനാണ് മെശല്ലൂം.)
8 യെശയ്യാവിനെ അനുഗമിച്ച വ്യക്തികള്‍ ഗബ്ബായിലും സല്ലായിയും ആയിരുന്നു. അവരെല്ലാവരുംകൂടി 928 പുരുഷന്മാരുണ്ടായിരുന്നു.
9 സിക്രിയുടെ മകന്‍ യോവേല്‍ അവര്‍ക്കു നേതാവും ഹസനൂവയുടെ മകന്‍ യെഹൂദാ യെരൂശലേം നഗരത്തിന്‍റെ രണ്ടാം പ്രവിശ്യയുടെ ചുമതലക്കാരനുമായിരുന്നു.
10 യെരൂശലേമിലേക്കു താമസം മാറ്റിയ പുരോഹിതര്‍ ഇവരാകുന്നു: യൊയാരീബിന്‍റെ മകന്‍ യെദായാവും യാഖീനും
11 ഹില്‍ക്കീയാവിന്‍റെ മകന്‍ സെരായാവ്, (ദൈവത്തിന്‍റെ ആലയത്തില്‍ മേല്‍നോട്ടക്കാരനായിരുന്ന അഹീത്തൂബിന്‍റെ മകനായ മെരായോത്തിന്‍റെ മകനായ സാദോക്കിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനാണ് ഹില്‍ക്കീയാ.)
12 ആലയത്തിനു വേണ്ടി ആ വേലയെടുത്ത അവരുടെ 822 സഹോദരന്മാരും യൊരാഹാമിന്‍റെ മകന്‍ ആദായവും. (മല്‍ക്കീയാവിന്‍റെ മകനായ പശ്ഹൂരിന്‍റെ മകനായ സെഖര്യാവിന്‍റെ മകനായ അംസിയുടെ മകനായ പെലല്യാവിന്‍റെ മകനാണ് യെരോഹാം.)
13 മല്‍ക്കീയാവിന്‍റെ 242 സഹോദരന്മാരും (അവരുടെ കുടുംബങ്ങളില്‍ പ്രമാണികളായിരുന്നു ഇവര്‍.) അസരേലിന്‍റെ മകന്‍ അമശ്സായിയും (ഇമ്മേരിന്‍റെ മകനായ മെശില്ലേമോത്തിന്‍റെ മകനായ അഹ്സായിയുടെ മകനാണ് അസരേല്‍.)
14 ഇമ്മേരിന്‍റെ സഹോദരന്മാരില്‍ 128 പേരും (ഹഗെദോലീമിന്‍റെ മകന്‍ സബ്ദീയേലിന്‍റെ കീഴില്‍ ധീരയോദ്ധാക്കളായിരുന്നു ഇവര്‍).
15 യെരൂശലേമിലെക്കു താമസം മാറ്റിയ ലേവ്യര്‍ ഇവരാകുന്നു: അശ്ശൂബിന്‍റെ മകനായ ശെമയ്യാവ് (ബൂന്നിയുടെ മകനായ ഹശബ്യാവിന്‍റെ മകനായ അസ്രീക്കാമിന്‍റെ മകനാണ് അശ്ശൂബ്.)
16 ശബ്ബെത്തായി യോസാബാദ് (ലേവ്യരുടെ തലവന്മാരും ദൈവത്തിന്‍റെ ആലയത്തിന്‍റെ പുറംപണിയുടെ മേല്‍നോട്ടക്കാരും ആയിരുന്നു ഈ രണ്ടു പുരുഷന്മാര്‍.)
17 മത്ഥന്യാവ് (പ്രാര്‍ത്ഥനയിലും സ്തുതിയിലും മുഖ്യപാട്ടുകാരനായി പാട്ടുപാടുന്നതില്‍ ജനങ്ങളെ നയിച്ച ആസാഫിന്‍റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായിരുന്നു മത്ഥന്യാവ്), ബക്ക്ബൂക്ക്യാവ് (തന്‍റെ സഹോദര്‍ന്മാര്‍ക്ക് രണ്ടാം തലവനായിരുന്നു അയാള്‍), ശമ്മൂവയുടെ മകന്‍ അബ്ദ (യെദൂഥൂന്‍റെ മകനായ ഗാലാലിന്‍റെ മകനാണ് ശമ്മൂവ).
18 അങ്ങനെ വിശുദ്ധനഗരമായ യെരൂശലേമിലേക്കു താമസം മാറ്റിയ ലേവ്യര്‍ ആകെ 284 പേര്‍ ആയിരുന്നു.
19 യെരൂശലേമിലേക്കു താമസം മാറ്റിയ വാതില്‍കാവല്‍ക്കാര്‍ ഇവരാകുന്നു: അക്കൂബും തല്‍മോനും അവരുടെ 172 സഹോദരന്മാരും. അവര്‍ നഗരത്തിന്‍റെ വാതിലുകള്‍ കാത്തുസൂക്ഷിച്ചു പോന്നു.
20 മറ്റ് യിസ്രായേല്‍ജനങ്ങളും പുരോഹിതരും ലേവ്യരും യെഹൂദയിലെ എല്ലാ പട്ടണങ്ങളിലുമായി അവനവന്‍റെ പൂര്‍വ്വികന്മാരുടെ സ്വന്തം സ്ഥലങ്ങളില്‍ പാര്‍ത്തു.
21 ദൈവാലയ ജോലിക്കാര്‍ ഓഫേല്‍ കുന്നിന്മേല്‍ പാര്‍ത്തു. സീഹയും ഗിശ്പയും ദൈവാലയജോലിക്കാര്‍ക്ക് പ്രമാണികളായിരുന്നു.
22 യെരൂശലേമിലെ ലേവ്യരുടെ പ്രമാണി ഉസ്സിയായിരുന്നു. ബാനിയുടെ മകനായിരുന്നു അയാള്‍. (മീഖയുടെ മകനായ മത്ഥന്യാവിന്‍റെ മകനായ ഹശബ്യാവിന്‍റെ മകനായിരുന്നു ബാനി.) ആസാഫിന്‍റെ പിന്‍ഗാമികളായിരുന്നു ഉസ്സി. ആസാഫിന്‍റെ പിന്‍ഗാമികള്‍ ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട പാട്ടുകാരായിരുന്നു.
23 പാട്ടുകാര്‍ രാജാവിന്‍റെ കല്പനകളനുസരിച്ചു. നിത്യേന എന്തുചെയ്യണമെന്ന് രാജാവിന്‍റെ ആ കല്പനകള്‍ അവരോടാവശ്യപ്പെട്ടു.
24 (യെഹൂദയുടെ മകനായ സേരഹിന്‍റെ പിന്‍ഗാമികളിലൊരുവനായ മെശേസബേലിന്‍റെ മകനായിരുന്നു പെഥഹ്യാവ്.) പെഥഹ്യാവാണ് രാജാവിന്‍റെ കല്പനകള്‍ ജനങ്ങളെ അറിയിച്ചിരുന്നത്.
25 യെഹൂദയിലെ ജനങ്ങള്‍ കിര്യത്ത്-അര്‍ബയിലും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും ദീബോനിലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും
26-27 യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസര്‍-ശൂവാലിലും ബേര്‍-ശേബയിലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളിലും
28 സിക്ലാഗിലും മെഖോനയിലും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും
29-30 ഏന്‍-രിമ്മോനിലും സോരയിലും യാര്‍മൂത്തിലും സനോഹയിലും അദുല്ലാമിലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളിലും ലാഖീശിലും അതിനുചുറ്റുമുള്ള വയലുകളിലും അസേക്കയിലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളിലുമായി പാര്‍ത്തു. അങ്ങനെ ബേര്‍-ശേബ മുതല്‍ ഹിന്നോംതാഴ്വരവരെയുള്ള സ്ഥലത്ത് യെഹൂദയിലെ ജനങ്ങള്‍ പാര്‍ക്കുന്നുണ്ടായിരുന്നു.
31 ഗേബയില്‍നിന്നുള്ള ബെന്യാമീന്‍കുടുംബത്തിലെ പിന്‍ഗാമികള്‍ മിക്മാശിലും അയ്യയിലും ബേഥേലിലും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും
32-33 അനാഥോത്തിലും നോബിലും അനന്യാവിലും ഹാസോരിലും രാമയിലും ഗിത്ഥായീമിലും
34 ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
35 ലോദിലും ഓനോവിലും ശില്പികളുടെ താഴ്വരയിലും പാര്‍ത്തു.
36 ലേവ്യരുടെ കുടുംബത്തില്‍പ്പെട്ട ചിലകൂട്ടക്കാര്‍ ബെന്യാമീന്‍റെ ദേശത്തിലേക്കു മാറിത്താമസിച്ചു.