10
1 മുദ്രവെച്ച കരാറിലുള്ള പേരുകള്‍ ഇവയാണ്: ഹഖല്യാവിന്‍റെ മകനും ദേശവാഴിയുമായ നെഹെമ്യാവ്, സിദെക്കീയാവ്,
2 സെരായാവ്, അസര്യാവ്, യിരെമ്യാവ്,
3 പശ്ഹൂര്‍, അമര്യാവ്, മല്‍ക്കീയാവ്,
4 ഹത്തൂശ്, ശെബന്യാവ്, മല്ലൂക്,
5 ഹാരീം, മെരേമോത്ത്, ഓബദ്യാവ്,
6 ദാനിയേല്‍, ഗിന്നെഥോന്‍, ബാരൂക്,
7 മെശുല്ലാം, അബീയാവ്, മീയാമീന്‍,
8 മയസ്യാവ്, ബില്‍ഗായി, ശെമയ്യാവ് ഇവരെല്ലാം പുരോഹിതരായിരുന്നു.
9 ഇനി വരുന്നത് മുദ്രവെച്ച കരാറിലുള്ള ലേവ്യരുടെ പേരുകള്‍: അസന്യാവിന്‍റെ മകന്‍ യേശുവയും ഹെനാദാദിന്‍റെ കുടുംബത്തില്‍പ്പെട്ട ബിന്നൂവിയും കദ്മീയേലും
10 അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാന്‍,
11 മീഖാ, രെഹോബ്, ഹശബ്യാവ്,
12 സക്കൂര്‍, ശേരെബ്യാവ്, ശെബന്യാവ്,
13 ഹോദീയാവ്, ബാനി, ബെനീനു എന്നിവരും.
14 ഇനി മുദ്രവെച്ച കരാറിന്മേല്‍ പേരെഴുതപ്പെട്ട പ്രമാണിമാര്‍: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, ബാനി,
15 ബുന്നി, അസ്ഗാദ്, ബേബായി,
16 അദോനീയാവ്, ബിഗ്വായി, ആദീന്‍,
17 ആതേര്‍, ഹിസ്കീയാവ്, അസ്സൂര്‍,
18 ഹോദീയാവ്, ഹാശൂം, ബേസായി,
19 ഹാരീഫ്, അനാഥോത്ത്, നേബായി,
20 മഗ്പീയാശ്, മെശുല്ലാം, ഹേസീര്‍,
21 മെശേസബെയേല്‍, സാദോക്, യദുവ,
22 പെലത്യാവ്, ഹനാന്‍, അനായാവ്,
23 ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,
24 ഹല്ലോഹേശ്, പില്‍ഹാ, ശോബേക്,
25 രെഹൂം, ഹശബ്നാ, മയസേയാവ്,
26 അഹീയാവ്, ഹനാന്‍, ആനാന്‍,
27 മല്ലൂക്, ഹാരീം, ബയനാ.
28-29 അങ്ങനെ അവരെല്ലാവരും ദൈവത്തോട് ഇങ്ങനെ ഒരു പ്രത്യേക വാഗ്ദാനം നടത്തുന്നു. വാഗ്ദാനം തെറ്റിച്ചാല്‍ തങ്ങള്‍ക്ക് കഷ്ടപ്പാടുകള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്നു. ദൈവദാസനായ മോശെയിലൂടെ ഞങ്ങള്‍ക്കു ലഭിച്ച ദൈവത്തിന്‍റെ ന്യായപ്രമാണവും ഞങ്ങളുടെ ദൈവമായ യഹോവയുടെ സകല കല്പനകളും ചട്ടങ്ങളും ഉപദേശങ്ങളും ശ്രദ്ധയോടെ അനുസരിക്കുമെന്നും അവര്‍ സത്യം ചെയ്യുന്നു. ജനങ്ങളില്‍ മുന്‍പറഞ്ഞവരൊഴിച്ചുള്ള പുരോഹിതര്‍, ലേവ്യര്‍, വാതില്‍കാവല്‍ക്കാര്‍, പാട്ടുകാര്‍, ആലയദാസന്മാര്‍ എന്നിവരും ചുറ്റും പാര്‍ക്കുന്ന മറ്റു ജനങ്ങളില്‍നിന്ന് ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കേണ്ടതിനു സ്വയം വേര്‍പെടുത്തിയ സകല യിസ്രായേലുകാരും കേള്‍ക്കാനും മനസ്സിലാക്കാനും കഴിവുള്ള അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രികളും ഇങ്ങനെ സത്യം ചെയ്യുന്നു. ഈ സകലജനങ്ങളും ദൈവത്തിന്‍റെ ന്യായപ്രമാണം സ്വീകരിച്ചുകൊള്ളാമെന്നു സത്യം ചെയ്യുന്നതില്‍ അവരുടെ സഹോദരങ്ങളുടെയും പ്രധാനികളുടെയും ഒപ്പം നിന്നു. സത്യം പാലിക്കുന്നില്ലെങ്കില്‍ അനുഭവിക്കാനുള്ള കഷ്ടപ്പാടുകളുടെ ശാപവും അവര്‍ ഏറ്റെടുത്തു.
30 “ഞങ്ങള്‍ക്ക് ചുറ്റും പാര്‍ക്കുന്നവരെ വിവാഹം ചെയ്യാന്‍ ഞങ്ങളുടെ പുത്രിമാരെയോ അവരുടെ പുത്രിമാരെ വിവാഹം ചെയ്യാന്‍ ഞങ്ങളുടെ പുത്രന്മാരെയോ അനുവദിക്കുന്നില്ലെന്ന് ഞങ്ങള്‍ സത്യം ചെയ്യുന്നു.
31 “ശബ്ബത്തുദിവസം ജോലി ചെയ്യുകയില്ലെന്നും, ചുറ്റും പാര്‍ക്കുന്നവന്‍ ആ ദിവസങ്ങളിലോ മറ്റു കല്പന ദിവസങ്ങളിലോ വില്‍ക്കാന്‍ കൊണ്ടുവരുന്ന ധാന്യമോ മറ്റു വസ്തുക്കളോ വാങ്ങില്ലെന്നും എല്ലാ ഏഴാം കൊല്ലവും കൃഷിനിലം തരിശിടുമെന്നും എല്ലാ ഏഴാം വര്‍ഷവും മറ്റുള്ളവര്‍ ഞങ്ങള്‍ക്കു വീട്ടുവാനുള്ള മുഴുവന്‍ കടങ്ങളും ഇളവു ചെയ്യുമെന്നും ഞങ്ങള്‍ സത്യം ചെയ്യുന്നു.
32 “ദൈവത്തിന്‍റെ ആലയം കാത്തുരക്ഷിക്കണം എന്ന കല്പന അനുസരിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ നിറവേറ്റും. ഞങ്ങളുടെ ദൈവത്തെ മഹത്വപ്പെടുത്താനുള്ള ആലയശുശ്രൂഷയുടെ ചെലവിലേക്ക് കൊല്ലംതോറും 1-3 ശേക്കെല്‍ വെള്ളി കൊടുത്തുകൊള്ളാം.
33 ആ പണം കൊണ്ട് ആലയത്തിലെ മേശപ്പുറത്ത് പുരോഹിതര്‍വയ്ക്കുന്ന വിശേഷപ്പെട്ട അപ്പത്തിന്‍റെയും നിത്യേനയുള്ള ധാന്യബലികളുടെയും ഹോമയാഗങ്ങളുടെയും ശബ്ബത്തു വഴിപാടുകളുടെയും അമാവാസി ഉത്സവങ്ങളുടെയും മറ്റു വിശേഷയോഗങ്ങളുടെയും വിശുദ്ധവഴിപാടുകളുടെയും യിസ്രായേല്‍ജനങ്ങളെ നിര്‍മ്മലരാക്കാനുള്ള പാപബലികളുടെയും ദൈവത്തിന്‍റെ ആലയത്തിന്മേലുള്ള എല്ലാ വേലകളുടെയും ചെലവുകള്‍ നടക്കും.
34 “ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം ചില പ്രത്യേക ദിവസങ്ങളില്‍ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തില്‍ ഹോമിക്കേണ്ടതിനായി ഒരോ കൊല്ലവും ഏതേതു ദിവസം ഏതേതു കുടുംബം വിറകു വഴിപാടു ദൈവത്തിന്‍റെ ആലയത്തിലേക്കു കൊണ്ടുവരണമെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍, പുരോഹിതരും ലേവ്യരും മറ്റുജനങ്ങളും, നറുക്കെടുത്തുകഴിഞ്ഞു.
35 “ഞങ്ങളുടെ കൃഷിയിടത്തിലെയും ഫലവൃക്ഷങ്ങളുടെയും കന്നി വിളവ് എല്ലാ കൊല്ലവും യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവരുമെന്നും ഞങ്ങള്‍ ഏല്‍ക്കുന്നു.
36 “ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ കടിഞ്ഞൂല്‍ പുത്രന്മാരെയും ആടുമാടുകളുടെ കടിഞ്ഞൂല്‍ കന്നുകളെയും ഞങ്ങളുടെ ദൈവദാസന്മാരായ പുരോഹിതരുടെ മുന്പാകെ ദൈവത്തിന്‍റെ ആലയത്തില്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ ഏല്‍ക്കുന്നു.
37 “ആദ്യം പൊടിക്കുന്ന ധാന്യമാവും പുതു ധാന്യബലിയും സകലവിധ വൃക്ഷങ്ങളുടെയും ആദ്യഫലങ്ങളും ആദ്യം ഉണ്ടാക്കുന്ന വീഞ്ഞും എണ്ണയും യഹോവയുടെ ആലയത്തിന്‍റെ കലവറയില്‍ പുരോഹിതരുടെ അടുക്കല്‍ എത്തിക്കുമെന്ന് ഞങ്ങള്‍ ഏല്‍ക്കുന്നു. ഞങ്ങള്‍ അദ്ധ്വാനിക്കുന്ന എല്ലാ പട്ടണങ്ങളിലും പത്തിലൊന്നു പിരിക്കുന്നത് ലേവ്യരായതിനാല്‍ വിളവിന്‍റെ പത്തിലൊന്ന് ലേവ്യര്‍ക്കും എത്തിക്കും.
38 അതു വാങ്ങുന്നനേരത്ത് അഹരോന്‍റെ കുടുംബത്തില്‍പ്പെട്ട ഒരു പുരോഹിതന്‍ ലേവ്യരുടെകൂടെ ഉണ്ടായിരിക്കണം. അങ്ങനെ കിട്ടുന്നതിന്‍റെ പത്തിലൊന്ന് ലേവ്യര്‍ നമ്മുടെ ദൈവത്തിന്‍റെ ആലയത്തില്‍ കൊണ്ടുവന്ന് ആലയഭണ്ഡാരത്തിന്‍റെ കലവറയില്‍ ഏല്പിക്കണം.
39 യിസ്രായേല്‍ജനങ്ങളും ലേവ്യരും കാഴ്ചയായി കൊടുക്കുന്ന ധാന്യവും പുതിയ വീഞ്ഞും എണ്ണയും കലവറയില്‍ ഏല്പിക്കണം. ആലയത്തിനുള്ളതെല്ലാം അതിന്‍റെ കലവറയില്‍ സൂക്ഷിക്കണം. ആലയത്തിലെ ജോലിയിലുള്ള പുരോഹിതരും പാട്ടുകാരും വാതില്‍കാവല്‍ക്കാരും കലവറയില്‍ വേണം പാര്‍ക്കാന്‍.
“ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം ഞങ്ങള്‍ സംരക്ഷിച്ചുകൊള്ളാമെന്ന് ഞങ്ങളെല്ലാവരും സത്യം ചെയ്യുന്നു!”