അന്ത്യമുന്നറിയിപ്പുകളും ആശംസകളും
13
1 ഞാന്‍ നിങ്ങളുടെ ഇടയിലേക്ക് വീണ്ടും വരും. അതു മൂന്നാം തവണ ആയിരിക്കും. “ഓരോ പരാതിക്കും അതു ശരിയാണെന്നു പറയാന്‍ രണ്ടോ മൂന്നോ പേരുണ്ടായിരിക്കണം.✡ ഉദ്ധരണി ആവ. 19:15. എന്നത് ഓര്‍മ്മിക്കുക.
2 രണ്ടാം തവണ ഞാന്‍ നിങ്ങളോടൊപ്പം ആയിരുന്നപ്പോള്‍ ഞാന്‍ നിങ്ങളുടെ പാപങ്ങളില്‍ മുന്നറിയിപ്പു തന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങളില്‍ നിന്നു വളരെ അകലെയാണെങ്കിലും പാപം ചെയ്ത മറ്റുള്ളവര്‍ക്കും മുന്നറിയിപ്പു തരുന്നു. ഞാന്‍ വീണ്ടും വരുന്പോള്‍ നിങ്ങളുടെ പാപങ്ങള്‍ നിമിത്തം നിങ്ങളെ ശിക്ഷിക്കും.
3 ക്രിസ്തുവാണ് എന്നിലൂടെ സംസാരിക്കുന്നതെന്നതിന് നിങ്ങള്‍ക്കു തെളിവുവേണം. നിങ്ങളെ ശിക്ഷിക്കുന്നതില്‍ ക്രിസ്തു ദുര്‍ബ്ബലന്‍ അല്ലെന്നതാണ് എന്‍റെ തെളിവ്. എന്നാല്‍ നിങ്ങളില്‍ ക്രിസ്തു ശക്തനാണ്.
4 ക്രൂശിതനായപ്പോള്‍ അവന്‍ ദുര്‍ബ്ബലനായിരുന്നു എന്നതു ശരിതന്നെ. എന്നാല്‍ അവനിപ്പോള്‍ ദൈവത്തിന്‍റെ ശക്തിയില്‍ ജീവിക്കുന്നു. ക്രിസ്തുവില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണെന്നതു സത്യമാകുന്നു. എങ്കിലും നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ദൈവശക്തിയാല്‍ ക്രിസ്തുവില്‍ ജീവിക്കും.
5 നിങ്ങള്‍ സ്വയം നോക്കുക. നിങ്ങള്‍ വിശ്വാസത്തിലാണോ ജീവിക്കുന്നതെന്നു സ്വയം പരിശോധിക്കുക. യേശുക്രിസ്തു നിങ്ങളില്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, ക്രിസ്തു നിങ്ങളില്‍ വസിക്കുന്നില്ലെന്നറിയുക. (നിങ്ങള്‍ വിശ്വാസത്തിലല്ല ജീവിക്കുന്നതെന്നു കണ്ടെത്തിയാല്‍).
6 പക്ഷേ ഞങ്ങള്‍ ആ പരീക്ഷയില്‍ തോറ്റിട്ടില്ലെന്നു നിങ്ങള്‍ക്കു കാണാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
7 നിങ്ങള്‍ തെറ്റൊന്നും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ പരീക്ഷ ജയിച്ചു എന്നത് ആളുകള്‍ കാണുന്നത് പ്രധാനമല്ല. പക്ഷേ ഞങ്ങള്‍ പരീക്ഷയില്‍ തോറ്റു എന്നത് ആളുകള്‍ ചിന്തിക്കുന്നുവെങ്കില്‍ പോലും നിങ്ങള്‍ ശരിയായതു ചെയ്യുകയെന്നതാണു പ്രധാനം.
8 സത്യവിരുദ്ധമായതു ചെയ്യുവാന്‍ ഞങ്ങള്‍ക്കാവില്ല. സത്യത്തിനു നിരക്കുന്നതു ചെയ്യുവാനേ കഴിയൂ.
9 നിങ്ങള്‍ ശക്തരെങ്കില്‍, ദുര്‍ബ്ബലരാകുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. നിങ്ങള്‍ക്കു കരുത്തുണ്ടാകട്ടേയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
10 എന്‍റെ അസാന്നിദ്ധ്യത്തിലാണു ഞാനിതെഴുതിയത്. ഞാന്‍ വരുന്പോള്‍ നിങ്ങളെ ശിക്ഷിക്കാന്‍ എന്‍റെ കരുത്ത് ഉപയോഗിക്കാതിരിക്കാനാണു ഞാനിതെഴുതുന്നത്. നിങ്ങളെ ശക്തരാക്കാനാണ്, നശിപ്പിക്കാനല്ല ദൈവം എനിക്ക് ആ അധികാരം നല്‍കിയത്.
11 സഹോദരരേ, ഇപ്പോള്‍ ഞാന്‍ വിട പറയുന്നു. പൂര്‍ണ്ണരായിരിക്കാന്‍ ശ്രമിക്കുക. ഞാന്‍ പറഞ്ഞവയൊക്കെ ചെയ്യുക. പരസ്പരം അംഗീകരീച്ച് സമാധാനത്തോടെ ജീവിക്കുക. അപ്പോള്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടൊത്തുണ്ടാകും.
12 നിങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്പോള്‍ ഓരോരുത്തര്‍ക്കും വിശുദ്ധചുംബനം നല്‍കുക.
13 നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരില്‍നിന്നും അഭിവാദ്യങ്ങള്‍. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളോട് എല്ലാവരോടും ഉണ്ടായിരിക്കട്ടെ.