ചോദ്യം: വിവാഹത്തെപ്പറ്റി ബൈബിള്‍ എന്തു പഠിപ്പിക്കുന്നു?

ഉത്തരം:
ആദ്യ വിവാഹത്തെപ്പറ്റി ഉല്‍പ.2:21-24 വരെ വായിക്കുന്നു. "ആകയാല്‍ യഹോവയായ ദൈവം മനുഷന്‌ ഒരു ഗാഡനിദ്ര വരുത്തി. അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്ന്‌ എടുത്തു അതിനു പകരം മാംസം പിടിപ്പിച്ചു. യെഹോവയായ ദൈവം മനുഷനില്‍ നിന്ന്‌ എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷന്റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷന്‍, ഇത്‌ ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്ന്‌ അസ്ഥിയും മാംസത്തില്‍ നിന്ന്‌ മാംസവും ആകുന്നു. ഇവളെ നരനില്‍ നിന്ന്‌ എടുത്തിരിക്കയാല്‍ ഇവള്‍ക്ക്‌ നാരി എന്ന്‌ പേരാകും എന്നു പറഞ്ഞു. അതുകൊണ്ട്‌ പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞ്‌ ഭാര്യയോട്‌ പറ്റിച്ചേരും. അവര്‍ ഏക ദേഹമായിത്തീരും". ദൈവം ആദ്യം മനുഷനെ ഉണ്ടാക്കി. പിന്നീട്‌ അവനെ പൂര്‍ണ്ണനാക്കുവാന്‍ സ്ത്രീയെ ഉണ്ടാക്കി. "മനുഷന്‍ ഏകനായിരിക്കുന്നത്‌ നല്ലതല്ല" (ഉല്‍പ.2:18) എന്ന ദൈവത്തിന്റെ അറിവിനുള്ള മറുപടി ആയിട്ടാണ്‌ ആദ്യവിവാഹം നടന്നത്‌.

ഉല്‍പ.2:20 ലെ "തുണ" എന്ന വാക്കുന്‌ "കൂടെ ഇരുന്നു സഹായിക്കുക" എന്നാണ്‌ അര്‍ത്ഥം. ആദാമിനെ കൂടെ ഇരുന്ന്‌ സഹായിക്കുവാന്‍ ആദാമിന്റെ അടുത്ത ഭാഗമായിട്ടാണ്‌ ഹവ്വാ സൃഷ്ടിക്കപ്പെട്ടത്‌. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ വിവാഹിതര്‍ ആകുമ്പോള്‍ അവര്‍ ഏക ദേഹമായിത്തീരുകയാണ്‌. ഈ ഒരുദേഹമാകുന്ന അവസ്ഥ പ്രായോഗികമാകുന്നത്‌ അവര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തിലാണ്‌. ഒരു ദേഹമായിത്തീരും എന്നു പറഞ്ഞ ശേഷം പുതിയനിയമത്തില്‍ ഒരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്‌. അതിങ്ങനെയാണ്‌. "ആകയാല്‍ ദൈവം യോജിപ്പിചച്തിനെ മനുഷന്‍ വേര്‍പിരിക്കരുത്‌" (മത്താ.19:6).

അപ്പൊസ്തലനായ പൌലൊസിന്റെ പല ലേഖനങ്ങളിലും ഭാര്യാഭര്‍ത്താക്കന്‍മാര്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെപ്പറ്റി പരാമര്‍ശം ഉണ്ട്‌. അവയില്‍ 1 കൊരി. 7 ഉം എഫെ.5:22-23 ഉം പഠിച്ചാല്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്‌ ദൈവത്തെ പ്രസാദിപ്പിച്ച്‌ എങ്ങനെ ജീവിക്കുവാന്‍ സാധിക്കും എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌.

വിവാഹജീവിതം സാഫല്യമാക്കേണ്ടതിന്‌ ദമ്പതികള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ വളരെ വ്യക്തമായി എഫെസ്യ ലേഖനത്തില്‍ കാണുവാന്‍ കഴിയും. "ഭാര്യമാരേ, കര്‍ത്താവിനെന്നപോലെ സ്വന്ത ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങുവീന്‍. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭക്ക്‌ തലയാകുനന‍തുപോലെ ഭര്‍ത്തവ്‌ ഭാര്യയുടെ തലയാകുന്നു" (എഫ്‌.5:22-23). "ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പീന്‍" (എഫെ.5:25). "അവ്വണ്ണം ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ സ്വന്ത ശരീരം പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുനന്വന്‍ തന്നെത്താന്‍ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ. ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റിപ്പുലര്‍ത്തുകയത്രേ ചെയ്യുന്നത്‌" (എഫെ.5:28-29). "അതുനിമിത്തം ഒരു മനുഷന്‍ അപ്പനേയും അമ്മയേയും വിട്ട്‌ ഭാര്യയോട്‌ പറ്റിച്ചേരും" (എഫെ.5:31).

വിശ്വാസികളായ ദമ്പതികള്‍ വേദപുസ്തകത്തിലെ തത്വങ്ങള്‍ പ്രായോഗികം ആക്കുമ്പോള്‍ ദൈവഹിതത്തിലുള്ള ഒരു വിവാഹജീവിതം അവിടെ കാണുവാന്‍ കഴിയും. വേദപുസ്തകം അടിസ്ഥാനത്തിലുള്ള വിവാഹം ക്രിസ്തുവിന്റെ അധീനതയില്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തുല്യരായി ജീവിക്കുന്നതാണ്‌. ക്രിസ്തുവും സഭയും ഏകീഭവിച്ചിരിക്കുന്നതു പോലെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഏകീഭവിച്ചുള്ള ജീവിതമാണ്‌ ദൈവം ആഗ്രഹിക്കുന്ന കുടുംബ ജീവിതം.



ചോദ്യം: വിവാഹമോചനത്തെപ്പറ്റിയും പുനര്‍വിവാഹത്തെപ്പറ്റിയും വേദപുസ്തകം എന്ത്‌ പഠിപ്പിക്കുന്നു?

ഉത്തരം:
ഈ വിഷയത്തെപ്പറ്റി ആര്‌ എന്ത്‌ അഭിപ്രായം സ്വീകരിച്ചാലും വേദപുസ്തകം വിവാഹമോചനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ വളരെ വ്യക്തമാണ്‌. "ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചയ്യുന്നു" (മലാ.2:16). വേദപുസ്തകം അനുസരിച്ച്‌ വിവാഹത്തെ സംബന്ധിച്ചുള്ള ദൈവ ഉദ്ദേശം അത്‌ ഒരു ആജീവനാന്തബന്ധം ആയിരിക്കണമെന്നാണ്‌. "അതുകൊണ്ട്‌ അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷന്‍ വേര്‍പിരിക്കരുത്‌ എന്നു ഉത്തരം പറഞ്ഞു" (മത്താ.19:6). വിവാഹം പാപികളായ രണ്ടു മനുഷര്‍ തമ്മിലുള്ളതായതിനാല്‍ വിവാഹമോചനം സംഭവിക്കും എന്ന് ദൈവം അറിഞ്ഞിരുന്നു. അതുകൊണ്ടായിരുന്നു വിവാഹമോചിരരായവരുടെ, പ്രത്യേകിച്ച്‌ സ്ത്രീകളുടെ, സംരക്ഷണത്തിനായി ചില നിബന്ധനകള്‍ പഴയനിയമത്തില്‍ ചേര്‍ത്തിരിക്കുന്നത്‌ (ആവ.24:1-4). ഈ വിഷയത്തെപ്പറ്റി സംസാരിച്ചപ്പോള്‍ യേശുകര്‍ത്താവ്‌ ഇത്‌ ദൈവത്തിന്റെ ഇഷ്ടമായതുകൊണ്ടല്ല മനുഷന്റെ ഹൃദയകാഠിന്യം കൊണ്ടത്രേ അവന്‍ അനുവദിച്ചതെന്ന് പറഞ്ഞു (മത്ത.19:8).

വിവാഹമോചനവും പുനര്‍വിവാഹവും അനുവദനീയമോ എന്ന വിഷയത്തെപ്പറ്റി വിവാദം ആരംഭിക്കുന്നത്‌ മത്താ.5:32; 19:9 എന്ന വാക്യങ്ങളെ അടിസ്ഥനപ്പെടുത്തിയാണ്‌. "പരസംഗത്താലൊഴികെ" എന്ന വാക്കുകള്‍ മാത്രമാണ്‌ വിവാഹമോചനത്തിന്‌ മതിയായ കാരണമായി ഈ വാക്യങ്ങള്‍ വിവരിക്കുന്നത്‌. അക്കാലത്ത്‌ വിവാഹനിശ്ചയം കഴിഞ്ഞവരും വിവാഹിതരായി എണ്ണപ്പെട്ടിരുന്നു. അങ്ങനെ വിവാഹനിശ്ചയം കഴിഞ്ഞ ഒരാള്‍ അവര്‍ ചേര്‍ന്നു വരുന്നതിനുമുമ്പ്‌ പരസംഗം ചെയ്താല്‍ അത്‌ വിവാഹമോചനത്തിനുള്ള മതിയായ കാരണമായിരുന്നു.

പരസംഗം എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന ആ വാക്ക്‌ ഏതുതരത്തിലുള്ള ലൈംഗീക അസാന്‍മര്‍ഗ്ഗീകതയെയും കുറിക്കുന്നതാണ്‌. ആ വാക്ക്‌ ഏത്‌ ദുര്‍നടപ്പിനേയും, വേശ്യാവൃത്തിയേയും, വ്യഭിചാരത്തേയും കുറിക്കുന്നതാണ്‌. ഒരാളുടെ ലൈംഗീക അസാന്‍മാര്‍ഗ്ഗീകതയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദനീയമാണെന്നാണ്‌ കര്‍ത്താവു പറഞ്ഞതെന്ന് മനസ്സിലാക്കാം. വിവാഹബന്ധത്തില്‍ ലൈംഗീകതക്ക്‌ വലിയ പ്രാധാന്യമുണ്ടല്ലോ. അവര്‍ രണ്ടല്ല ഒരു ദേഹമായിത്തീരും എന്നാണല്ലോ വായിക്കുന്നത്‌ ( ഉല്‍പ.2:24; മത്താ.10:5; എഫേ.5:31). അതുകൊണ്ട്‌ വിവാഹബന്ധതതി്നു വെളിയില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വിവാഹമോചനത്തിന്‌ മതിയായ കാരണമാണത്‌ എന്നാണ്‌ കര്‍ത്താവു പറഞ്ഞത്‌. മത്താ.19:9 ല്‍ വേറൊരുത്തിയെ വിവാഹം കഴിച്ചാല്‍ എന്ന് വായിക്കുന്നു. അങ്ങനെയെങ്കില്‍ വിവാഹമോചനം മാത്രമല്ല പുനര്‍വിവാഹത്തേയും ഈ ഭാഗം കുറിക്കുന്നു എന്നു കരുതേണ്ടതാണ്‌. ഭാര്യയെ ഉപേക്ഷിച്ചിട്ട്‌ മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ ദൈവസന്നിധിയില്‍ വ്യഭിചാരകുറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കയാണല്ലോ. അത്‌ പുനര്‍വിവാഹമായി കാണുവാന്‍ പാടില്ലാത്തതാണ്‌. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആള്‍ ഒരു പുനര്‍വിവാഹത്തില്‍ ഏര്‍പ്പെടമോ എന്നത്‌ ഈ ഭാഗത്തു നിന്ന് വ്യക്തമല്ല.

1കൊരി.7:15 പുനര്‍വിവാഹത്തിന്‌ അനുവാദം കൊടുക്കുന്ന വാക്യഭാഗമായി ചിലര്‍ കാണാറുണ്ട്‌. എന്നാല്‍ ഈ വേദഭാഗത്ത്‌ പുനര്‍വിവാഹത്തെപ്പറ്റി ഒരു സൂചനപോലും ഇല്ല. അവിശ്വാസി പോകട്ടെ എന്നു മാത്രമേ ഈ വാക്യം പറയുന്നുള്ളു. മറ്റുചിലര്‍ അസഭ്യമായ പെരുമാറ്റം വിവാഹമോചനത്തിനു മതിയായ കാരണമായി പറയാറുണ്ട്‌. എന്നാല്‍ വേദപുസ്തകത്തില്‍ അതിന്‌ അടിസ്ഥാനമില്ല.

വിവാഹജീവിതത്തില്‍ അവിശ്വസ്തത എന്തു തന്നെ ആയിരുന്നാലും അത്‌ വിവാഹമോചനത്തിനുള്ള അനുവാദം മാത്രമല്ലാതെ, അനുപേക്ഷണീയമായ നിര്‍ബന്ധമല്ല. ഒരുപക്ഷെ വിവാഹജീവിതത്തില്‍ വ്യഭിചാരം തന്നെ സംഭവിച്ചാല്‍ പോലും ദൈവകൃപയാല്‍ അന്വേന്യം ക്ഷമിച്ച്‌ വീണ്ടും കുടുംബത്തെ പണിയുവാന്‍ കഴിയും എന്നതില്‍ സംശയമില്ല. ദൈവം നമ്മുടെ എത്ര വലിയ പാപങ്ങളാണ്‌ ക്ഷമിച്ചു തന്നിരിക്കുന്നത്‌. ദൈവത്തിന്റെ മാതൃക പിന്‍പറ്റി വ്യഭിചാരം പോലും ക്ഷമിക്കേണ്ടതാണ്‌ (എഫെ.4:322). എന്നാല്‍ വിവാഹബന്ധത്തിലുള്ള ഒരു വ്യക്തി മാനസാന്തരമില്ലാതെ വ്യഭിചാരവഴികളില്‍ തന്നെ തുടര്‍നനാതല്‍ മത്താ.19:9 അപ്പോഴാണ്‌ ഉപയോഗിക്കേണ്ടത്‌. പക്ഷെ ഉടനടി പുനര്‍വിവാഹത്തെപ്പറ്റി ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌. ചിലപ്പോള്‍ ചില വ്യക്തികള്‍ ദൈവകാര്യങ്ങളില്‍ ശ്രദ്ധപതറാതെ തുടരുവാന്‍ ഇടയാകേണ്ടതിന്‌ ദൈവം ഇങ്ങനെ ഒരു സാഹചര്യത്തെ ഉപയോഗിച്ചു എന്നു വരാവുന്നതാണ്‌ (1കൊരി.7:32-35). പുനര്‍വിവാഹം മാത്രമാണ്‌ അടുത്ത പടി എന്ന് ഒരിക്കലും ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌.

ചില നാടുകളില്‍ ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുന്നവരുടെ ഇടയിലെ വിവാഹമോചനം അവിശ്വാസികളുടെ ഇടയില്‍ ഉള്ളതുപോലെ അതേ അനുപാതത്തില്‍ കാണപ്പെടുന്നു എന്നത്‌ വളരെ ഖേദകരമായ ഒരു സത്യമാണ്‌. വീണ്ടും പറയട്ടെ; വിവാഹമോചനത്തെ ദൈവം വെറുക്കുന്ന ഒരു കാര്യമാണ്‌ (മലാ.2:16). ക്ഷമയും അനുരജ്ഞനവും ഒരു വിശ്വാസിയുടെ മുഖമുദ്ര ആയിരിക്കേണ്ടതാണ്‌ (ലൂക്കോ.11:4; എഫേ.4:32). ഒരുപക്ഷെ ഒരു വിശ്വാസിയുടെ ജീവിതപങ്കാളി മാനസാന്തരമില്ലാതെ വ്യഭിചരവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ ഫലമായി വിവാഹവോചനം നേടേണ്ടിവന്നാല്‍ക്കൂടെ ആ സാഹചര്യത്തിലും ദൈവഹിതം ആരാഞ്ഞ്‌ അതിലും നന്‍മ കണ്ടെത്തി ദൈവനാമമഹത്വത്തിനായി ജീവിക്കുവാന്‍ ആ വിശ്വാസി ശ്രമിക്കേണ്ടതാണ്‌ (റോമ.8:28).



ചോദ്യം: അന്യ വംശത്തില്‍ നിന്നുള്ള വിവാഹത്തെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം:
അന്യ ജാതിയില്‍ നിന്ന് വിവാഹം പാടില്ല എന്ന് പഴയ നിയമം പഠിപ്പിക്കുന്നു (ആവ.7:3-4). വിഗ്രഹ ആരാധനക്കാരായ പുറജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ദൈവജനത്തെ അവര്‍ വഴി തെറ്റിക്കും എന്നതായിരുന്നു അതിനു കാരണം. അതുപോലെ പുതിയനിയമത്തിലും വിവാഹബന്ധത്തില്‍ വിലക്കു കല്‍പിച്ചിട്ടുണ്ട്‌. അത്‌ വെറും ജാതിയുടേയോ വംശത്തിന്റേയോ അടിസ്ഥാനത്തിലല്ല. "നിങ്ങള്‍ അവിശ്വാസികളോട്‌ ഇണയില്ലാപ്പിണ കൂടരുത്‌; നീതിക്കും അധര്‍മ്മത്തിനും തമ്മില്‍ എന്തൊരു ചേര്‍ച്ച? വെളിച്ചത്തിന്‌ ഇരുളിനോട്‌ എന്താണ്‌ കൂട്ടായ്മ?" (2കൊരി. 6:14). ഏകദൈവ വിശ്വാസികളായിരുന്ന യിസ്രയേല്യര്‍ അവിശ്വാസികളായ മറ്റു ജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്‌ എന്നു പറഞ്ഞിരുന്നതുപോലെ സത്യദൈവവിശ്വാസികളായ ക്രിസ്ത്യാനികളും അവിശ്വാസികളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല എന്നതാണ്‌ കല്‍പന. അല്‍പം കൂടെ വ്യക്തമായിപ്പറഞ്ഞാല്‍ അന്യവംശക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്‌ എന്ന് ബൈബിള്‍ പറഞ്ഞിട്ടില്ല.

ഒരു വ്യക്തിയെപ്പറ്റി നാം തീരുമാനിക്കേണ്ടത്‌ തന്റെ ശരീര നിറത്തിന്റെ അടിസ്ഥാനത്തിലല്ല; സ്വഭാവത്തിന്റെ അടിസ്ഥനത്തിലാണ്‌. ശരീര നിറത്തിന്റേയോ മറ്റേതെങ്കിലും ഭൌമീക കാര്യത്തിന്റേയോ അടിസ്ഥനത്തില്‍ നാം മുഖപക്ഷം കാണിക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നു (യാക്കോ.2:1-10, ഒന്നാം വാക്യവും ഒന്‍പതാം വാക്യവും പ്രത്യേകം ശ്രദ്ധിക്കുക). ഒരു ക്രിസ്തീയ വിശ്വാസി തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത്‌ വറും ഭൌമീക കാര്യങ്ങളെ ആശ്രയിച്ചായിരിക്കരുത്‌. ക്രിസ്തുവില്‍ വിശ്വസിച്ച്‌ വീണ്ടും ജനനം പ്രാപിച്ച ആളാണോ എന്നാണ്‌ ആദ്യമായി ഉറപ്പു വരുത്തേണ്ടത്‌ (യോഹ.3:3-5). മിശ്രവിവാഹം ശരിയോ തെറ്റോ എന്നതല്ല പ്രശ്നം; വിവാഹം ദൈവസന്നിധിയില്‍ ആലോചിച്ച്‌ പ്രര്‍ത്ഥിച്ച്‌ ദൈവഹിതം മനസ്സിലാക്കി ചെയ്യേണ്ട ഒരു കാര്യമാണ്‌. വെറും ഭൌമീകമല്ല ആത്മീയകാര്യത്തിനാണ്‌ മുന്‍ ഗണന കൊടുക്കേണ്ടത്‌.

മിശ്രവിവാഹം കൂടുതല്‍ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണെന്നതില്‍ സംശയമില്ല. കാരണം മിശ്രവിവാഹിതര്‍ക്ക്‌ തമ്മില്‍ തമ്മില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ജീവിതത്തില്‍ ചെയ്യേണ്ടി വരുമെന്നു മാത്രമല്ല ചുറ്റുപാടുമുള്ളവരും ചിലപ്പോള്‍ അങ്ങനെയുള്ളവരെ സ്വീകരിക്കുവാന്‍ അല്‍പം മടി കാണിച്ചു എന്നുവന്നേക്കാവുന്നതാണ്‌. ചിലര്‍ക്ക്‌ സ്വന്തകുടുംബങ്ങളില്‍ നിന്നു തന്നെ അവഗണനയും പുച്ഛവും സഹിക്കേണ്ടി വരും. ചിലപ്പോള്‍ അവരുടെ മക്കളേയും മക്കളുടെ ഭാവിയേയും ഇത്‌ ബാധിച്ചു എന്നു വരാവുന്നതാണ്‌. ഇങ്ങനെയുള്ള കാര്യങ്ങളെ ശ്രദ്ധയോടെ പരിഗണിച്ച ശേഷമേ ഒരു മിശ്രവിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളു. എന്നാല്‍ വേദപുസ്തകം മിശ്രവിവാഹത്തെ വിലക്കിയിട്ടില്ല എന്ന് മറക്കരുത്‌.



ചോദ്യം: വിവാഹജീവിതം സന്തോഷകരമാക്കുന്നതിന്റെ രഹസ്യം എന്താണ്‌?

ഉത്തരം:
"ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോട്‌ ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു" (റോമ.7:2). ഈ വാക്യം നമ്മെ പഠിപ്പിക്കുന്നത്‌ മരണം സംഭവിക്കുന്നതുവരെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അന്വേന്യം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ്‌. ഇതാണ്‌ വിവാഹത്തെ സംബന്ധിച്ച്‌ ദൈവത്തിന്റെ കല്‍പന. എന്നാല്‍ ഇന്ന്‌ "മരണം നമ്മെ പിരിക്കുംവരെ" എന്ന്‌ അന്വേന്യം വിവാഹ സമയത്ത്‌ കൊടുക്കുന്ന വാക്ക്‌ പലരും പാലിക്കതെ പോകുന്നു.

എങ്ങനെ സന്തോഷകരമായ ഒരു വിവാഹജീവിതം കൈവരിക്കാം എന്നത്‌ എല്ലാവരുടേയും പ്രശ്നമാണ്‌. ദൈവത്തേയും അവന്റെ വചനത്തേയും അനുസരിച്ചാല്‍ ഏവര്‍ക്കും ഇത്‌ സാദ്ധ്യമാക്കാം എന്നതില്‍ അല്‍പം പോലും സംശയമില്ല. വിവാഹത്തിനു മുമ്പും വിവാഹശേഷവും ജീവിതത്തില്‍ പാലിക്കേണ്ട പ്രമാണം ദൈവത്തെ അനുസരിക്കുക എന്നതു മാത്രമായിരിക്കണം. ദൈവം പറയുന്നത്‌ ശ്രദ്ധിക്കുക. "രണ്ടുപേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?"(ആമോ.3:3). രക്ഷിക്കപ്പെട്ട ദൈവപൈതലിനെ സംബന്ധിച്ച്‌ ഈ വാക്യത്തിന്റെ അര്‍ത്ഥം അവിശ്വാസികളുമായി ഇണയുവാന്‍ പാടില്ല എന്നത്രെ. "നിങ്ങള്‍ അവിശ്വാസികളോട്‌ ഇണെയല്ലാപ്പിണ കൂടരുത്‌; നീതിയ്ക്കും അധര്‍മ്മത്തിനും തമ്മില്‍ എന്തൊരു ചേര്‍ച്ച? വെളിച്ചത്തിനു ഇരുളിനോട്‌ എന്തൊരു കൂട്ടായ്മ?" (2കൊരി.6:14). ഈ ഒരു പ്രമാണം മാത്രം പ്രായോഗികമാക്കിയാല്‍ ഭാവിയിലെ അനേക പ്രശ്നങ്ങള്‍ക്കു പരിഹാരമായിക്കഴിഞ്ഞു.

വിവാഹജീവിതം സൌഭാഗ്യമാക്കുവാന്‍ ദമ്പതികള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ വേദപുസ്തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ഭര്‍ത്താവ്‌ ഭാര്യയെ തന്റെ സ്വന്ത ശരീരത്തെപ്പോലെ സ്നേഹിച്ച്‌, ബഹുമാനിച്ച്‌, പോറ്റിപ്പുലര്‍ത്തുവാനാണ്‌ വേദപുസ്തകത്തിലെ കല്‍പന (എഫെ.5:25-31). ഭാര്യയ്ക്കുള്ള കല്‍പന ആകട്ടെ കര്‍ത്താവിനെന്നപോലെ സ്വന്തം ഭര്‍ത്താവിനു കീഴടങ്ങുകയും അനുസരിക്കയും ചെയ്യണം എന്നതാണ്‌ (എഫ്‌.5:22). ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ബന്ധത്തെ ക്രിസ്തുവും സഭയുമായുള്ള ബന്ധമായിട്ടാണ്‌ ഉപമിച്ചിരിക്കുന്നത്‌. ക്രിസ്തു സഭയുടെ തല ആയിരിക്കുന്നതുപോലെ ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാര്‍ക്ക്‌ തലയായിരിക്കണം എന്ന് വായിക്കുന്നു. ക്രിസ്തു സഭയ്ക്കായി തന്നെത്താന്‍ ഏല്‍പിച്ചുകൊടുത്തു എന്നു മാത്രമല്ല മണവാട്ടിയായി സഭയെ സ്നേഹിക്കയും, ബഹുമാനിക്കയും, പോറ്റിപ്പുലര്‍ത്തുകയും ചെയ്യുന്നു (വെളി.19:7-9).

ആദ്യ വിവാഹത്തില്‍ ഹവ്വയെ ആദാമിന്റെ അസ്ഥിയില്‍ നിന്നും മാംസത്തില്‍ നിന്നുമാണ്‌ ദൈവം ഉണ്ടാക്കിയത്‌ (ഉല്‍പ.2:21). അവര്‍ ഒരു ജഡമായിത്തീര്‍ന്നു എന്ന് നാം വായിക്കുന്നു (ഉല്‍പ.2:23-24). ഒരു ജഡമായിത്തീരുക എന്നത്‌ വെറും ശരീര ബന്ധത്തെ മാത്രം കുറിക്കുന്ന കാര്യമല്ല. മനസ്സും ആത്മാവും സംയോജിച്ച്‌ ഒന്നായിത്തീരുന്നതിനെയാണ്‌ അത്‌ കുറിക്കുന്നത്‌. വെറും ശാരീരികവും വൈകാരികവുമായ ആകര്‍ഷണത്തെ അതിജീവിച്ച്‌ ആത്മീയ അനുഭവമായ യോജിപ്പിനെയാണ്‌ അതു കുറിക്കുന്നത്‌. ഇതു സാധിക്കണമെങ്കില്‍ ദമ്പതികള്‍ രണ്ടുപേരും ദൈവമുമ്പാകെ സമര്‍പ്പിക്കപ്പെട്ടവര്‍ ആയിരിക്കണം. ഈ ബന്ധം "ഞാന്‍" "എന്റെ" എന്നതിനെ കടന്ന് "ഞങ്ങള്‍" "ഞങ്ങളുടെ" എന്ന അനുഭവത്തിലേയ്ക്ക്‌ വരുമ്പോഴാണ്‌ സാധിക്കുന്നത്‌. സന്തോഷകരമായ കുടുമ്പജീവിതത്തിന്റെ രഹസ്യങ്ങളില്‍ പ്രധാനമായത്‌ ഇതാണ്‌. മരണം പിരിക്കും വരെ ദാമ്പത്ത്യജീവിതം തുടരേണ്ടതിന്റെ ആവശ്യം രണ്ടുപേരുടേയും പ്രധാന തീരുമാനമായിരിക്കണം. ദൈവത്തോടുള്ള രണ്ടുപേരുടേയും ബന്ധം ശരി ആയിരുന്നാല്‍ അന്വേന്യമുള്ള ബന്ധത്തിനും പ്രയാസം ഉണ്ടാവുകയില്ല.



ചോദ്യം: ഒരു ക്രിസ്തീയ വിശ്വാസി ഒരു അവിശ്വാസിയെ വിവാഹം ചെയ്യുന്നത്‌ ശരിയാണോ?

ഉത്തരം:
ഒരു അവിശ്വാസിയെ വിവാഹം കഴിക്കുക എന്നത്‌ ഒരു വിശ്വാസിക്ക്‌ അനുവദനീയ കാര്യമായി വേദപുസ്തകം പറയുന്നില്ല. ഒരു അവിശ്വാസിയുമായി "ഇണയല്ലാപ്പിണ കൂടരുത്‌" എന്ന്‌ 2കൊരി.6:14 പറയുന്നു. ഇത്‌ ഒരേ നുകത്തില്‍ സമമല്ലാത്ത രണ്ടു കാളകളെ ചേര്‍ത്ത്‌ കെട്ടിയിരിക്കുന്നതിനോട്‌ താരതമ്യപ്പെടുത്തിയിരിക്കയാണ്‌. ഒരുമിച്ച്‌ ഭാരം ചുമക്കുന്നതിനു പകരം അവ തമ്മില്‍ പൊരുതുവാനാണ്‌ സാധ്യത കൂടുതല്‍ ഉള്ളത്‌. ഈ വേദഭാഗത്ത്‌ വിവാഹവിഷയമല്ല പരാമര്‍ശിച്ചിരിക്കുന്നത്‌ എങ്കിലും വിവാഹത്തോടുള്ള ബന്ധത്തില്‍ ഇത്‌ വളരെ അര്‍ത്ഥവത്താണ്‌. കീഴെ വായിക്കുമ്പോള്‍ ക്രിസ്തുവിനും പിശാചിനും തമ്മില്‍ പൊരുത്തം ഇല്ല എന്ന്‌ കാണുന്നു. വിശ്വാസിക്കും അവിശ്വാസിക്കും തമ്മില്‍ വിവാഹം നടന്നാല്‍ ആത്മീയ ഐക്യത്തിന്‌ സാധ്യത ഒരിക്കലും ഉണ്ടായിരിക്കയില്ല. വിശ്വാസികളുടെ ശരീരങ്ങള്‍ ദൈവാത്മാവിന്റെ മന്ദിരം ആകുന്നു എന്ന കാര്യം പൌലോസ്‌ അതിനു ശേഷം ഓര്‍പ്പിച്ചിരിക്കുന്നു (2കൊരി.6:15-17). അതുകൊണ്ട്‌ വിശ്വാസികള്‍ ലോകത്തിലാണ്‌ ജീവിക്കുന്നതെങ്കിലും ലോകത്തില്‍ നിന്ന്‌ വേര്‍പെട്ടിരിക്കണം എന്നത്‌ വസ്തുതയാണ്‌. മറ്റേതു വിഷയത്തില്‍ ഇത്‌ പ്രായോഗികം ആക്കിയില്ലെങ്കിലും രണ്ടു പേര്‍ തമ്മില്‍ ഏറ്റവും അടുത്തു ഇടപെടുവാന്‍ പോകുന്ന വിവാഹവിഷയത്തില്‍ ഇത്‌ നിര്‍ബന്ധമായി പാലിച്ചിരിക്കണം.

വേദപുസ്തകം പറയുന്നത്‌ വീണ്ടും ശ്രദ്ധിക്കുക. "വഞ്ചിക്കപ്പെടരുത്‌: ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടു പോകുന്നു" (1കൊരി.15:33). ഒരു അവിശ്വാസിയുമായി ഏതു കാര്യത്തിലായാലും വളരെ അടുത്ത ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത്‌ നമ്മുടെ ദൈവീക കൂട്ടായ്മയെ ബാധിക്കും എന്നതില്‍ സംശയമില്ല. അവിശ്വാസികളെ സുവിശേഷീകരിക്കുവാനുള്ള കടമയാണ്‌ നമ്മെ ഏല്‍പ്പിച്ചിരിക്കുന്നത്‌. അവരുമായി അടുത്ത ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ അനുവാദമില്ല. അവിശ്വാസികളോട്‌ സ്നേഹിതരായിരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനപ്പുറം കടക്കുവാന്‍ അനുവാദമില്ല. ഒരു അവിശ്വാസിയെ വിവാഹം കഴിച്ചാല്‍ രണ്ടുപേരും ചേര്‍ന്നു കര്‍ത്താവിനെ പ്രസാദിപ്പിക്കുവാന്‍ സാധിക്കയില്ലല്ലോ. ഈ ലോകജീവിതത്തിലെ ഏറ്റവും പ്രധാന വിഷയമായ ദൈവീക കാര്യതതിലല്‍ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഐക്യത ഇല്ലെങ്കില്‍ ജീവിതം എങ്ങനെ സാഫല്യമാക്കുവാന്‍ കഴിയും?



ചോദ്യം: ക്രിസ്തീയദമ്പതികള്‍ ലൈംഗീകമായി ചെയ്യുവാന്‍ അനുവാദം ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ്‌?

ഉത്തരം:
വേദപുസ്തകം പറയുന്നത്‌, "വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ" (എബ്രാ.13:4) എന്നാണ്‌. ഇതിനപ്പുറം ലൈംഗീകമായി ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്തൊക്കെ ചെയ്യുവാന്‍ അനുവാദമുണ്ട്‌, എന്തൊക്കെ പാടില്ല എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്‌ ഇങ്ങനെ ഒരു ഉപദേശം കാണുന്നുണ്ട്‌. "പ്രാര്‍ത്ഥനക്ക്‌ അവസരം ഉണ്ടാകുവാന്‍ ഒരു സമയത്തേക്ക്‌ പരസ്പര സമ്മതത്തോടുകൂടി അല്ലാതെ തമ്മില്‍ വേര്‍പെട്ടിരിക്കരുത്‌" (1കൊരി.7:5). വിവാഹത്തിനുള്ളിലെ ലൈംഗീകതയെ മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ഒരു വാക്യം ഇതായിരിക്കാം. എന്തു ചെയ്താലും രണ്ടു പേരും ചേര്‍ന്ന് തീരുമാനിച്ചായിരിക്കണം ചെയ്യുവാന്‍. ഒരാള്‍ തെറ്റെന്നു കരുതുന്ന യാതൊന്നും മറ്റെ ആള്‍ അടിച്ചേല്‍പിക്കുവാന്‍ ഒരിക്കലും പാടില്ല. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തീരുമാനിച്ച്‌ പുതുതായി ചില രീതികള്‍ അവലമ്പിക്കുന്നതിനെപ്പറ്റി വേദപുസ്തകം എതിര്‍പ്പു പറയുന്നില്ല.

എന്നാല്‍ ചില കാര്യങ്ങള്‍ അനുവദനീയമല്ല എന്നതില്‍ ഒട്ടും സംശയവുമില്ല. ഉദ്ദാഹരണമായി മൂന്നാമത്‌ ഒരാളെ ഉള്‍പ്പെടുത്തുന്നതും അല്ലെങ്കില്‍ മറ്റൊരു ദമ്പതികളുമായി ആളുമാറ്റം ചെയ്യുന്നതും തീര്‍ച്ചയായും വ്യഭിചാരത്തിനു തുല്യമാണ്‌ (ഗലാ.5:19; എഫെ.5:3; കൊലോ.3:5; 1തെസ.4:3). ഭാര്യാഭര്‍ത്താക്കന്‍മാര്‍ അന്വേന്യം അറിവോടെയോ, അനുവാദത്താലോ, ഭാഗഭാക്കായോ ചെയ്താലും വ്യഭിചാരം പാപം തന്നെയാണ്‌. അതുപോലെ അശ്ലീല ചിത്രങ്ങള്‍ ജഡമോഹത്തേയും കണ്‍മോഹത്തേയും ഉത്തേജിപ്പിക്കുന്നതാണ്‌ (1യോഹ.2:16). അത്‌ ദൈവം വെറുക്കുന്ന കാര്യവുമാണ്‌. ഒരിക്കലും അശ്ലീലചിത്രങ്ങള്‍ ദമ്പതിമാരുടെ ലൈംഗീകതയില്‍ ഉള്‍പ്പെടുത്തുവാന്‍ പാടില്ലത്തതാണ്‌. ഈ രണ്ടു കാര്യങ്ങള്‍ ഒഴികെ അന്വേന്യ സമ്മതത്തോടെ മറ്റെന്തും ചെയ്യുന്നതിന്‌ വേദപുസ്തകം തടസ്സം പറയുന്നില്ല.



ചോദ്യം: ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങിയിരിക്കേണ്ടത്‌ ആവശ്യമാണോ?

ഉത്തരം:
വിവാഹജീവിതത്തില്‍ കീഴങ്ങിയിരിക്കുന്നതിന്‌ വലിയ പ്രാധാന്യം ഉണ്ട്‌. ലോകത്തില്‍ പാപം പ്രവേശിക്കുന്നതിനു മുമ്പുതന്നെ ദൈവം അങ്ങനെയാണ്‌ തീരുമാനിച്ചിരുന്നത്‌. ആദ്യം ആദാം സൃഷ്ടിക്കപപെദട്ടു. ആദാമിനു തുണയായി ഹവ്വയെ ദൈവം സൃഷ്ടിച്ചു (ഉല്‍പ.2:18-20). അക്കാലത്ത്‌ ദൈവീക കല്‍പന അല്ലാതെ മറ്റൊരു അധീനതയും ആവശ്യമില്ലായിരുന്നു. പാപം ലോകത്തില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീ ഭരിക്കപ്പെടുന്ന അവസ്ഥയിലേക്ക്‌ മാറ്റപ്പെട്ടു (ഉല്‍പ.3:16). നാം ഇന്ന്‌ ദൈവത്തിനു കീഴടങ്ങിയിരിക്കണം. എങ്കിലേ നമുക്ക്‌ അവനെ അനുസരിക്കുവാന്‍ സാധിക്കയുള്ളൂ (യാക്കോ.1:21; 4:7). 1കൊരി.11:2-3 പറയുന്നതു ക്രിസ്തു തന്നത്താന്‍ ദൈവത്തിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭര്‍ത്താവു ക്രിസ്തുവിനു കീഴടങ്ങിയിരിക്കണം എന്നാണ്‌. ഭര്‍ത്താവ്‌ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതിനെ അനുകരിച്ച്‌ ഭാര്യ ഭര്‍ത്താവിനു കീഴടങ്ങേണ്ടതാണ്‌.

കീഴടങ്ങിയിരിക്കുക എന്നത്‌ സ്നേഹത്തോടുകൂടിയുള്ള നേതൃത്വത്തിനു പ്രകൃത്യാ ലഭിക്കുന്ന പ്രതികരണമാണ്‌. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഒരു ഭര്‍ത്താവ്‌ തന്റെ ഭാര്യയെ സ്നേഹിക്കുമ്പോള്‍ സ്വാഭാവീകമായി ആ ഭാര്യ തന്റെ ഭര്‍ത്താവിനു കീഴടങ്ങിയിരിക്കും എന്നതില്‍ സംശയമില്ല. ദൈവത്തിനു, സര്‍ക്കരിനു, ഭര്‍ത്താവിനു കീഴടങ്ങിയിരിക്കുക എന്നു പറയുന്നത്‌ ഒരിക്കല്‍ മാത്രം ചെയ്യുന്ന കാര്യമായിട്ടല്ല, മനസ്സിന്റെ അനുഭാവമായിട്ടാണ്‌ മന്‍സ്സിലാക്കേണ്ടത്‌. സ്വാര്‍ത്ഥതയുള്ള അധികാരമോഹിയായ ഒരു ഭര്‍ത്താവിനു ഭാര്യ കീഴടങ്ങുന്ന ചിത്രമല്ല എഫെ.5 ല്‍ നാം കാണുന്നത്‌. ദൈവാത്മാവിനാല്‍ നടത്തപ്പെടുന്ന രണ്ടു പേര്‍ സ്നേഹത്തോടുകൂടി അന്വേന്യവും ദൈവത്തിനും കീഴടങ്ങിയിരിക്കുന്ന ചിത്രമാണ്‌ പുതിയനിയമത്തില്‍ നാം കാണുന്നത്‌.

മാത്യു ഹെന്റി ഇങ്ങനെ എഴുതി: "ദൈവം സ്ത്രീയെ പുരുഷന്റെ വാരിയെല്ലില്‍ നിന്നാണ്‌ എടുത്തത്‌. അവള്‍ അവനെ ഭരിക്കേണ്ടതിനു അവളെ അവന്റെ തലയില്‍ നിന്നോ, അല്ലെങ്കില്‍ അവനാല്‍ മെതിക്കപ്പെടേണ്ടതിനു അവന്റെ കാലില്‍ നിന്നോ എടുക്കാതെ, അവന്‍ അവളെ തുല്യയായി കാണേണ്ടതിനു അവന്റെ വശത്തുനിന്നും, അവളെ സൂക്ഷിക്കേണ്ടതിനു അവന്റെ കൈകളുടെ അടിയില്‍ നിന്നും, അവളെ സ്നേഹിക്കേണ്ടതിനു അവന്റെ ഹൃദയത്തിന്റെ അരികില്‍ നിന്നും ആണ്‌ ദൈവം അവളെ എടുത്തത്‌". ക്രിസ്തുവിനോടുള്ള ബഹുമാനത്താല്‍ വിശ്വാസികള്‍ അന്വേന്യം കീഴടങ്ങിയിരിക്കേണ്ടതാണ്‌ (എഫ്‌.5:21). എഫെ.5:19-33 വരെയുള്ള വാക്യങ്ങള്‍ ആത്മാവില്‍ നിറഞ്ഞ ജീവിതത്തിനെയാണ്‌ കാണിക്കുന്നത്‌. ആത്മാവില്‍ നിറഞ്ഞ വിശ്വാസി ആരാധിക്കുന്നവനും (വാക്യം 19), നന്ദിയുള്ളവനും (വാക്യം 20), കീഴടങ്ങുന്നവനും (വാക്യം 21) ആയിരിക്കും എന്ന്‌ പൌലൊസ്‌ പറയുന്നു. ആത്മാവില്‍ നിറഞ്ഞ ജീവിതം ഭാര്യാഭര്‍ത്താക്കന്‍മാരെ എങ്ങനെ ബാധിക്കും എന്നാണ്‌ 22,23 എന്നീ വാക്യങ്ങളില്‍ കാണുന്നത്‌. ഭാര്യ ഭര്‍ത്താവിനു കീഴടങ്ങേണ്ടത്‌ സ്തീകള്‍ തരം താഴ്ന്നവര്‍ ആയതുകൊണ്ടല്ല. ഭാര്യഭര്‍തൃു ബന്ധത്തെ ദൈവം അങ്ങനെ ഏര്‍പ്പെടുത്തിയതുകൊണ്ടു മാത്രമാണ്‌. കീഴടങ്ങുക എന്നതുകൊണ്ട്‌ ചവിട്ടുമെത്ത ആവുക എന്ന അര്‍ത്ഥം അതിനില്ല. ക്രിസ്തു നിസ്വാര്‍ത്ഥം സഭയെ സ്നേഹിച്ചതുപോലെ ഭര്‍ത്താവ്‌ ഭാര്യയെ സ്നേഹിക്കുമ്പോള്‍ അവളിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്‌ കീഴടങ്ങുക എനനേത്‌.



ചോദ്യം: ഞാന്‍ ഉപേക്ഷിക്കപ്പെട്ട ആളാണ്‌. ബൈബിള്‍ അനുസരിച്ച്‌ എനിക്ക്‌ പുനര്‍വിവാഹം അനുവദനീയമാണോ?

ഉത്തരം:
പലപ്പോഴും ഉപേക്ഷണത്തെപ്പറ്റിയും പുനര്‍വിവാഹത്തെപ്പറ്റിയും വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്ന ചോദ്യം ഉന്നയിക്കപ്പെടാറുണ്ട്‌. എന്നാല്‍ ഈ വിഷയത്തെപ്പറ്റി അധികം വിപുലമായി ബൈബിളില്‍ ഒന്നും പറയുന്നില്ല. അതേ സമയം വ്യക്തമായി ചില കാര്യങ്ങള്‍ പറയുന്നുണ്ടുതാനും.

വിവാഹത്തെപ്പറ്റി ബൈബിള്‍ വ്യക്തമായി പറയുന്ന ഒന്നാമത്തെ കാര്യം വിവാഹം ഒരു ആജീവനാന്ത ബന്ധം ആയിരിക്കണം എന്ന്‌ ദൈവം ആഗ്രഹിക്കുന്നു എന്നാണ്‌ (ഉല്‍പ.2:24; മത്താ.19:6). മത്താ.19:9 അനുസരിച്ച്‌ വ്യഭിചാരം മാത്രമാണ്‌ ഉപേക്ഷണത്തിനു വേദപുസ്തകം അനുവദിച്ചിരിക്കുന്ന ഒരേ ന്യായം. പുനര്‍വിവാഹത്തെപ്പറ്റി അവിടെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലതാനും. വേറൊരു സന്ദര്‍ഭം അവിശ്വാസി വിശ്വാസിയായ ജീവിതപങ്കാളിയെ ഉപേക്ഷിച്ചു പോകുന്നതാണ്‌ (1കൊരി.7:12-15). അവിടെയും പുനര്‍വിവാഹത്തെപ്പറ്റി വ്യക്തമായി ഒന്നും പറയുന്നില്ല. ചിലര്‍ ചിന്തിക്കുന്നത്‌ ശാരീരികമോ മാനസീകമോ ആയ ഭീകരത ഉപേക്ഷണത്തിനു മതിയായ കാരണമാണ്‌ എന്നാണ്‌. എന്നാല്‍ അക്കാര്യത്തെപ്പറ്റി വേദപുസ്തകം മൌനമാണ്‌.

രണ്ടു കാര്യങ്ങള്‍ നമുക്ക്‌ വ്യക്തമായി അറിയാം. ഒന്ന് ദൈവം ഉപേക്ഷണം വെറുക്കുന്നു എന്നതാണ്‌ (മലാ.2:16). മറ്റൊന്ന്, ദൈവം കരുണ ഉള്ളവനും ക്ഷമിക്കുന്നവനും ആണ്‌. എല്ലാ വിവാഹറദ്ദുകളും പാപത്തിന്റെ പരിണിതഫലങ്ങളാണ്‌. അതുകൊണ്ട്‌ മറ്റെല്ലാ പാപങ്ങളേയും ദൈവം ക്ഷമിക്കുന്നതുപോലെ വിവാഹറദ്ദിനേയും ദൈവം ക്ഷമിക്കും എനനമതിനു സംശയമില്ല (മത്താ.26:28; എഫെ.1:7). വിവാഹറദ്ദിനെ ദൈവം ക്ഷമിക്കും എങ്കില്‍ അതിനര്‍ത്ഥം പുനര്‍വിവാഹം ചെയ്യാമെന്നാണോ? ഒരിക്കലും അല്ല. ചിലരെ ഏകരായിപ്പാര്‍ക്കുവാന്‍ ദൈവം വിളിക്കാറുണ്ട്‌ (1കൊരി.7:7-8). ഏകാകിയായിപ്പാര്‍ക്കുന്നത്‌ ഒരു ശാപമായോ ശിക്ഷയായോ ഒരിക്കലും കരുതുവാന്‍ പാടില്ല. മുഴു ഹൃദയത്തോടെ ദൈവത്തെ സേവിക്കുവാനുള്ള അവസരമായി അതിനെ കാണാവുന്നതാണ്‌ (1കൊരി.7:32-36). എന്നാല്‍ അഴലുന്നതിനേക്കാള്‍ വിവാഹം ചെയ്യുന്നതാണ്‌ നല്ലത്‌ എന്ന് വേദപുസ്തകം പഠിപ്പിക്കുന്നുണ്ട്‌ (1കൊരി.7:9).

ഇപ്പോള്‍ നിങ്ങളുടെ പ്രശ്നത്തിലേക്കു വരാം. നിങ്ങള്‍ വിവാഹറദ്ദിനു ഉള്‍പ്പെടാമോ? പുനര്‍വിവാഹം ചെയ്യാമോ? ആ ചോദ്യങ്ങള്‍ക്കു ഉത്തരം തരുവാന്‍ ഞങ്ങള്‍ക്ക്‌ കഴിവില്ല. അത്‌ ദൈവമുമ്പാകെ നിങ്ങള്‍ ചെയ്യേണ്ട തീരുമാനമാണ്‌. ഈ അവസരത്തില്‍ നിങ്ങള്‍ എന്തു ചെയ്യണം എന്ന് ജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കണം എന്നു മാതരുമേ ഞങ്ങള്‍ക്ക്‌ പറയുവാന്‍ കഴിയൂ (യാക്കോ.1:5). തുറന്ന മനസ്സോടെ ദൈവം നിങ്ങളുടെ ഹൃദയത്തില്‍ ശരിയായ ആഗ്രഹം തരേണമേ എന്ന് പ്രാര്‍ത്ഥിക്കാം (സങ്കീ.37:4). ദൈവത്തിന്റെ ഹിതം അറിയുക (സദൃ.3:5-6). അവന്റെ വഴിയില്‍ നടക്കുക. ദൈവം അനുഗ്രഹിക്കും.