അവന് അവളുടെ സൌന്ദ ര്യത്തെ വാഴ്ത്തുന്നു 
7
1 രാജകുമാരീ, ആ പാദുകങ്ങളില്‍ നിന്‍െറ പാദം എത്ര മനോഹരം. 
ഒരു കലാകാരന് ഒരുക്കൂട്ടിയ ആഭരണം പോലെ വളവൊത്ത താണ് നിന്‍െറ ഊരുക്കള്‍. 
2 വൃത്തമൊത്തൊരു പാനപാത്രമാണ് നിന്‍െറ നാഭി; 
അതിലൊരിക്കലും വീഞ്ഞ് ഒഴിയാതിരി ക്കട്ടെ. 
ലില്ലിപ്പൂക്കള്‍ അതിരിട്ട 
ഗോതന്പു കൂന പോലെയാണു നിന്‍െറ ഉദരം. 
3 പേടമാന്െറ ഇരട്ടക്കിടാങ്ങള്പോലെയാണു 
നിന്‍െറ സ്തനങ്ങള്‍. 
4 നിന്‍െറ കണ്ഠമൊരു ദന്തഗോപുരം. 
ഹെശ് ബോനിലെ ബാത്ത് റബീം കവാടത്തിനരികി ലെ 
കുളങ്ങള്‍പോലെയാണു നിന്‍െറ കണ്ണു കള്‍. 
ദമ്മശേക്കിലേക്കു മിഴിനട്ടു നില്ക്കുന്ന 
ലെബാനോന്‍ ഗോപുരം പോലാണു നിന്‍െറ നാസിക. 
5 നിന്‍െറ ശിരസ്സ് കര്മ്മേല്മലപോലെയും 
തലമുടി പട്ടുപോലെയുമാണ്. 
നിന്‍െറ നീണ്ടൊഴുകുന്ന തലമുടി 
ഒരു രാജാവിനെപ്പോ ലും പിടികൂടും! 
6 സുഭഗയും ശാലീനയും 
സുന്ദരിയും ഹൃദയഹാരിണിയുമായ യുവതിയാണു നീ! 
7 നീ ഈന്തപ്പനപോലെ 
ഉയരമുള്ളവളാണ്. 
ആ മരത്തിലെ പഴക്കുലക്കൂട്ടം പോലെയാണു 
നിന്‍െറ മുലകള്‍. 
8 ആ മരത്തില്‍ കയറി 
അതിന്‍െറ ചില്ലകളില്‍ പിടിക്കുവാന്‍ എനിക്കിഷ്ടമുണ്ട്. 
നിന്‍െറ മാറി ടം മുന്തിരിക്കുലകള്‍ പോലെയും 
നിന്‍െറ നിശ്വാസത്തിന്െറ ഗന്ധം ആപ്പിളിന്േറതു പോലെയുമാകട്ടെ. 
9 നിന്‍െറ വായ് ഏറ്റവും നല്ല വീഞ്ഞു പോ ലെ, 
എന്‍െറ സ്നേഹത്തിനു നേരെ ഒഴുകുന്ന, 
ഉറങ്ങുന്നവന്െറ ചുണ്ടിലേക്കു മെല്ലെ ഒലിച്ചി റങ്ങുന്ന, വീഞ്ഞുപോലെയാകട്ടെ. 
അവള് അവനോടു സംസാരിക്കുന്നു 
10 ഞാന്‍ എന്‍െറ പ്രിയനുള്ളതാണെന്നു 
മാത്ര മല്ല അവനെന്നെ ആഗ്രഹിക്കുകയും ചെയ്യുന്നു. 
11 വരൂ, പ്രിയാ, 
നമുക്കു പാടങ്ങളിലേക്കിറ ങ്ങി 
ഗ്രാമങ്ങളില്‍ രാപാര്‍ക്കാം. 
12 നമുക്ക്, അതിരാവിലെയുണര്‍ന്ന് മുന്തിരി ത്തോപ്പിലേക്കുപോയി 
മുന്തിരികള്‍ മൊട്ടിട്ടോ യെന്നും 
പൂക്കള്‍ വിടര്‍ന്നു വോയെന്നും 
മാത ളനാരകങ്ങള് പൂവിട്ടോയെന്നും നോക്കാം. 
അവിടെവച്ച് ഞാനെന്‍െറ സ്നേഹം നിനക്കു തരും. 
13 നമ്മുടെ വാതില്‍പ്പുറത്ത് ദൂതായിയുടെയും 
എല്ലാത്തരം സുന്ദരപുഷ്പങ്ങളുടെയും സുഗ ന്ധമുയരുന്നില്ലേ! 
അതെ, പ്രസന്നമായ പല കാര്യങ്ങളും, പഴയതും പുതിയതും, 
ഞാന്‍ നിന ക്കായി ഒരുക്കിയിരിക്കുന്നു പ്രിയാ!